ഇന്‍ഡി കമാന്റോസിന്റെ തീംസോങ് ചിത്രീകരണം

പെരിയാര്‍ തീരത്തെ വരാപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. വരാപ്പുഴയിലെ ഗ്രാമഭംഗി, ബോട്ടുയാത്ര, വീടുകള്‍ തുടങ്ങിയവയുള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. കളരിപ്പയറ്റിന്റെ താളമാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം.
ഗാലറിയിലെ ആരവങ്ങള്‍, ആനകള്‍, കളരിപ്പയറ്റ്, കഥകളി തുടങ്ങിയ രംഗങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ചിത്രീകരിക്കുന്നത്. രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന ചിത്രീകരണം വൈകുന്നേരം വരെ നീളും.
നിലവിളക്കുമായി റിമ കല്ലിങ്ങല്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അതിന്റെ പ്രകാശത്തിനു പിന്നാലെ കലൂര്‍സ്‌റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. പിന്നീട് പലപലദൃശ്യങ്ങള്‍ വന്നും പോയുമിരിക്കും. ഇന്‍ഡി കമാന്റോസിന്റെ തീം സോങ് എന്നതിനൊപ്പം തന്നെ ഈ ഗാനം കേരളത്തിലെ ടൂറിസം മേഖലയ്ക്കും വലിയ ഗുണം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
ഔസേപ്പച്ചനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ പരസ്യചിത്രങ്ങള്‍ക്കും പ്രിയദര്‍ശന്റെ പല ഹിന്ദി ചിത്രങ്ങള്‍ക്കും ഛായാഗ്രാഹണം നിര്‍വഹിച്ചിട്ടുള്ള തിരു ആണു ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത്. കൊളംബോയിലാണ് അടുത്ത ഷെഡ്യൂള്‍. വിദേശ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ അവരുടെ നാടുകളില്‍ ചിത്രീകരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications