ഇന്ത്യ ജയിച്ചാല്‍ പൂനം തുണിയഴിയ്ക്കും!
ടീം ഇന്ത്യയുടെ ലോകകപ്പ് ജയമാഘോഷിയ്ക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ബുധനാഴ്ച പാകിസ്താനെ തോല്‍പ്പിച്ചതിന് പിന്നാലെ ഏപ്രില്‍ രണ്ടിന് ഫൈനലില്‍ കൂടി ജയിച്ചാല്‍ ഇന്ത്യാ മഹാരാജ്യം ഇളകിമറിയുമെന്ന കാര്യമുറപ്പാണ്. ക്രിക്കറ്റ് തലയ്ക്ക് പിടിച്ച ഭ്രാന്തന്മാര്‍ അതെങ്ങനെ ആഘോഷിയ്ക്കുമെന്ന് പറയാനാവില്ല.

എന്തായാലും പ്രശസ്ത മുംബൈ മോഡല്‍ പൂനം പാണ്ഡെ വേറിട്ട രീതിയില്‍ ഇന്ത്യയുടെ ജയം ആഘോഷിയ്ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്‍ രണ്ടിന് രാത്രി ധോണിയും കൂട്ടരും കപ്പുയര്‍ത്തിയാല്‍ താന്‍ തുണയഴിയ്ക്കുമെന്നാണ് പൂനം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇന്റര്‍നെറ്റിലെ ഹോട്ട് ഡൗണ്‍ലോഡ് ലിസ്റ്റിലാണ് പൂനത്തിന്റെ കലണ്ടറുകളും വാള്‍പേപ്പറുകളും ഉള്‍പ്പെടുന്നത്.
ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയായിരിക്കും താന്‍ ഈ ആഹ്ലാദപ്രകടനം നടത്തുകയെന്നും പൂനം പറയുന്നു.എന്നാല്‍ ബിസിസിഐയും രാജ്യത്തെ നിയമസംവിധാനങ്ങളും അനുവദിച്ചാല്‍ സ്റ്റേഡയത്തിലെ ആരാധകര്‍ക്ക് മുന്നിലും തുണിയഴിയ്ക്കാന്‍ തയാറാണെന്ന് പൂനം പറയുന്നു.
നേരത്തെ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന വേളയില്‍ കിരീടം നേടിയാല്‍ വിവസ്ത്രയാകുമെന്ന് പരാഗ്വെ മോഡലായ ലാറിസ റിക്വല്‍മിയും അര്‍ജന്റീനയുടെ ലൂസിയാന സലാസറുമൊക്കെ പറഞ്ഞതിനു സമാനമാണ് പൂനത്തിന്റെ ഓഫറും.
ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധികയാണ്. എന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഈ മാര്‍ഗമേ കണ്ടുള്ളൂ- പൂനം പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications