Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വാക്കുപാലിച്ചു! പൂനം എവിടെ?

മുംബൈ: ഇന്ത്യയ്ക്കും സച്ചിനും നല്‍കിയ വാക്ക് നായകന്‍ ധോണി പാലിച്ചിരിയ്ക്കുന്നു. ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിയ്ക്കാന്‍ ധോണിയുടെ ചുണക്കുട്ടന്‍മാര്‍ക്ക കഴിഞ്ഞിരിയ്ക്കുന്നു.

Poonam Pandey,

അപ്പോള്‍ ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ തുണിയഴിയ്ക്കുമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെയെവിടെ? പൂനം വാക്കു പാലിയ്ക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. കളി ജയിച്ചയുടന്‍ ഇന്റര്‍നെറ്റി സൗഹൃദക്കൂട്ടായ്മകളിലെല്ലാം പൂനം എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. കിരീടം സ്വന്തമാക്കാന്‍ ധോണിക്കും സംഘത്തിനും പൂനത്തിന്റെ വാഗ്ദാനം പ്രചോദനമായെന്നായിരുന്നു ഒരു ആരാധകന്റെ കോമഡി ട്വീറ്റ്.

സത്യം പറഞ്ഞാല്‍ ഇന്ത്യ ജയിച്ചതോടെ പൂനം പാണ്ഡെ ഒളിവില്‍പ്പോയിരിക്കുകയാണ്. പറഞ്ഞു വാക്കുപാലിയ്ക്കാനുള്ള ആരാധകരുടെ അഭ്യര്‍ഥനകളും നഗ്നയായാല്‍ വിവരമറിയുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണികളും കൊണ്ട് പൊറുതിമുട്ടിയതോടെ പൂനം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു.

പക്ഷേ എന്തൊക്കെ നേരിടേണ്ടി വന്നാലും പറഞ്ഞവാക്കു പാലിയ്ക്കുമെന്ന് തന്നെയാണ് കിങ്ഫിഷറിന്റെ കലണ്ടര്‍ മോഡലായ ഇരുപതുകാരി ഇപ്പോഴും പറയുന്നത്. ഇന്ത്യ ലോകകിരീടം നേടുന്നപക്ഷം തുണിയുരിയുമെന്നായിരുന്നു പൂനം പറഞ്ഞിരുന്നത്.

ബിസിസിഐ അനുവദിയ്ക്കുകയാണെങ്കില്‍ തുണിയുരിയാന്‍ തയാറാണെന്ന് ഇന്ത്യ ജയിച്ചതിന് ശേഷം ഒരു ദേശീയപത്രത്തിന് നല്‍കിയ അഭിമുഖത്തിന് പൂനം പറഞ്ഞു. നിയമക്കുരുക്കള്‍ പ്രശ്‌നമാവുമെന്നതില്‍ ഇന്ത്യയ്ക്ക് പുറത്തെവിടെയെങ്കിലും വെച്ച് ടീമംഗങ്ങള്‍ക്ക് മുന്നില്‍ നഗ്നയാവാം. പാരീസ് പോലുള്ള നഗരങ്ങളാണ് പൂനം നിര്‍ദ്ദേശിയ്ക്കുന്നത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+