Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഗ്നത: പൂനം നിയമക്കുരുക്കിലേക്ക്

ഭോപ്പാല്‍: ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ സന്തോഷസൂചകമായി നഗ്നയാവുമെന്ന് പ്രഖ്യാപിച്ച പ്രശസ്ത മോഡല്‍ പൂനം പാണ്ഡെ നിയമക്കുരുക്കില്‍. പൂനത്തിന്റെ പ്രഖ്യാപനം ബ്രാഹ്മണ സമുദായത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് കാണിച്ച് ഭോപ്പാലിലെ ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.

Poonam Pandey

ആര്‍കെ പാണ്ഡെ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ മദ്യരാജാവ് വിജയ് മല്യയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ കലണ്ടറില്‍ പൂനം പ്രത്യക്ഷപ്പെട്ടിരുന്നു. മല്യയുടെ പ്രേരണ മൂലമാണ് പൂനം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്യയും കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ഹര്‍ജി ഭോപ്പാല്‍ സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചു.

പൂനം നഗ്നതാപ്രദര്‍ശനം നടത്തിയില്ലെങ്കില്‍പ്പോലും സ്വസമുദായത്തെ കളങ്കപ്പെടുത്തിയതിന്റെ പേരില്‍ അവര്‍ ശിക്ഷിയ്ക്കപ്പെടണമെന്ന് അഭിഭാഷകന്‍ മധ്യമങ്ങളോട് പറഞ്ഞു. കേസ് ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിയ്ക്കും.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+