ബാംഗ്ലൂര്‍: വര്‍ത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന ഖ്യാതി നേടിയ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യ മികച്ച തുടക്കം.
ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ കൂട്ടി ചേര്‍ക്കുന്നതിന് മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായി.
പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുമെന്ന് കരുതപ്പെടുന്ന മാത്യു ഹെയ്‌ഡനെയാണ് ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ സഹീര്‍ ഖാന്‍ മടക്കിയത്.
സഹിറിന്റെ പന്തില്‍ കീപ്പര്‍ മഹേന്ദ്ര സിങ് ധോണി പിടിച്ചാണ് ഹെയ്‌ഡന്‍ പുറത്തായത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നാലെയെത്തിയ ക്യാപ്‌റ്റന്‍ പോണ്ടിംഗും കാറ്റിച്ചും ചേര്‍ന്ന് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയിലെ തന്റെ മോശം ബാറ്റിംഗ് റെക്കൊര്‍ഡ് തിരുത്താന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസീസ് ക്യാപ്‌റ്റന്‍ പോണ്ടിംഗ് 84 പന്തില്‍ 41 റണ്‍സ് എടുത്തിട്ടുണ്ട്.
പോണ്ടിംഗിന് നല്ല പിന്തുണ നല്‌കുന്ന സൈമണ്‍ കാറ്റിച്ച് 75 പന്തില്‍ 28 റണ്‍സുമെടുത്ത് നില്‌ക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()