ടിവി തകര്‍ക്കല്‍; പോണ്ടിനെതിരെ നടപടിയുണ്ടാവും

ടിവി തകര്‍ത്തത് സംബന്ധിച്ച് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് പരാതി നല്‍കിയിരുന്നു. ടിവി സെറ്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നില്ലെന്നും ജിസിഎ ആരോപിച്ചിരുന്നു.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കൈമാറുകയും ചെയ്തു.
അതേസമയം, തന്റെ കൈവശമുള്ള പാഡ് പോണ്ടിങ് ബാഗിലേക്ക് വലിച്ചെറിയുന്നതിനിടെ അത് അബദ്ധത്തില്‍ ടിവി സെറ്റില്‍ കൊള്ളുകയായിരുന്നുവെന്ന വിശദീകരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മീഡിയാ മാനേജര്‍ ലാച്ചി പാറ്റേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു. ടിവി സ്‌ക്രീന്‍ പോണ്ടിങ് അടിച്ചുതകര്‍ത്തില്ല. സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. പുതിയ ടിവി സ്ഥാപിക്കാന്‍ ടീം മാനേജരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ന്യൂസിലാന്റുമായുള്ള മത്സരത്തിനായി ഓസീസ് ടീം നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. ഇവിടെ വെച്ച് ഐസിസി അധികൃതര്‍ പോണ്ടിങിനോട് വിശദീകരണം ചോദിയ്ക്കും. ഇതിന് ശേഷമായിരിക്കും മേല്‍നടപടികള്‍ സ്വീകരിയ്ക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications