പോണ്ടിങ് കസറി; ഓസീസ് 260
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് 261 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നായകന്‍ റിക്കി പോണ്ടിങിന്റെ സെഞ്ചുറി പിന്‍ബലത്തില് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു.

നിലനില്‍പിന് വേണ്ടി പൊരുതുന്ന റിക്കിയുടെ മറ്റൊരു മുഖമായിരുന്നു മത്സരത്തില്‍ കണ്ടത്. ഫോമിലെത്താതിരുന്ന ഓസീസ് ക്യാപ്റ്റന്‍ 2003 ലോകകപ്പിന്റെ തനിയാവര്‍ത്തനം പോലെ കളിച്ചപ്പോള്‍ ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ നേടി. കഴിഞ്ഞ 18 ഇന്നിംഗ്‌സിനിടെ ആദ്യ സെഞ്ചുറിയും ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയും ഇന്ത്യക്കെതിരായ ആറാം സെഞ്ചുറിയുമാണ് പോണ്ടിംഗ് ഇന്ന് അഹമ്മദാബാദില്‍ കുറിച്ചത്. പത്താം ഓവറില്‍ ക്രീസിലെത്തിയ പോണ്ടിംഗ് 118 പന്തില്‍ ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 104 റണ്‍സെടുത്ത് 49-ാം ഓവറിലാണ് പുറത്തായയത്.
ഓപ്പണര്‍ വാട്‌സണെ(25) തുടക്കത്തിലെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ ബ്രാഡ് ഹാഡിനുമൊത്ത്(53) 70 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ പോണ്ടിംഗ് ആറാം വിക്കറ്റില്‍ ഡേവിഡ് ഹസിയുമൊത്ത് 55 റണ്‍സ് അടിച്ചെടുത്തു. ബാറ്റിംഗ് പവര്‍ പ്ലേയില്‍ വിക്കറ്റ് പോകാതെ എങ്ങനെ റണ്‍സടിക്കണമെന്നും പോണ്ടിങ-ഹസി സഖ്യം ലോകകപ്പിലെ മറ്റു ടീമുകള്‍ക്കെല്ലാം കാണിച്ചു.
26 പന്തില്‍ 38 റണ്‍സെടുത്ത ഡേവിഡ് ഹസി നായകന് ഉറച്ച പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി സഹീര്‍, യുവരാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ മുഖ്യ സ്പിന്നറായ ഹര്‍ഭജന് നിരാശയായിരുന്നു ഫലം.
ഡേ നൈറ്റില്‍ ഓസീസ് പേസ് ബൗളര്‍മാരെ എതിരിട്ട് 260ന് മേല്‍ സ്കോര്‍ നേടുകയെന്ന ലക്ഷ്യമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിയ്ക്കുന്നത്. ക്ഷമയോടെ ബാറ്റ് ചെയ്താല്‍ ലക്ഷ്യം അപ്രാപ്യമല്ലെന്ന് കളി നിരീക്ഷകരുടെ അഭിപ്രായം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications