ഐപിഎല്ലിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്‌ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.
ബിസിസിഐ സംഘടിപ്പിച്ച കളിക്കാരുടെ ലേലത്തെ നിശിതമായാണ് ജനതാദള്‍ വിമര്‍ശിച്ചത്. കളിക്കാരുടെ ലേലം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും വ്യവസായികളുടെയും സിനിമ താരങ്ങളുടെയും പണക്കൊഴുപ്പ് പ്രകടിപ്പിക്കാനുളള വേദിയാക്കി മാറ്റിയെന്നുമാണ് ജനതാദളിന്റെ ആരോപണം.
ലേലത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് രാജ്യം നല്‌കിയ മെഡലുകളും ബഹുമതികളുമെല്ലാം തിരിച്ചെടുക്കണം. ക്രിക്കറ്റ് താരങ്ങള്‍ കച്ചവടക്കാരുടെ ചട്ടുകങ്ങളായി മാറുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ജനതാദള്‍ ആവശ്യപ്പെട്ടു. ജനതാദളിനെക്കൂടാതെ ശിവസേനയും ഐപിഎല്ലിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.
കളിക്കാരുടെ ലേലത്തിലൂടെ വ്യവസായികളുടെ ചൂതാട്ടമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശിവസേന നേതവ് ബാല്‍താക്കറെ ബിസിസിഐ പ്രസിഡന്റുമായ ശരത് യാദവിന് എഴുതിയ കത്ത് ആര്‍എസ്‌എസിന്റെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ രാജ്യത്തിന്റെ ഭരണവും ഈ വ്യവസായികള്‍ നിയന്ത്രിക്കുമെന്ന് താക്കറെയുടെ കത്തില്‍ പറയുന്നു.. എന്നാല്‍ മത്സരങ്ങള്‍ നടത്തുന്നത് തടയുന്നതിനെക്കുറിച്ച് ശിവസേന പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications