Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറികടക്കുമോ കുക്ക് സച്ചിന്‍ തെണ്ടുല്‍ക്കറെ?

ലണ്ടന്‍: സയീദ് അന്‍വര്‍, ബ്രയാന്‍ ലാറ, മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ്... ഇങ്ങനെ പോകുന്നു സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടക്കുമെന്ന് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്തവരുടെ നിര. ഇവരെല്ലാവരും കളിയും നിര്‍ത്തി. പലരുടെയും പേരുകള്‍ പോലും കളിക്കമ്പക്കാര്‍ മറന്നുതുടങ്ങി. ഇപ്പോഴിതാ സച്ചിനെ മറികടക്കുമെന്ന് പറഞ്ഞ് പുതിയൊരു കളിക്കാരനെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നു.

ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കും എന്നാണ് സഹതാരമായ കെവിന്‍ പീറ്റേഴ്‌സന്റെ അഭിപ്രായം. എന്ത് അടിസ്ഥാനത്തിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ഇത് പറഞ്ഞതെന്ന് ചോദിക്കരുത്. സച്ചിന്റെ നേട്ടങ്ങള്‍ക്ക് പകുതി ദൂരം പോലും ഓടിയെത്തിയിട്ടില്ലാത്ത കുക്ക് സച്ചിനെ മറികടക്കും എന്ന് പറയുന്നതില്‍ ചെറുതല്ലാത്ത പ്രശ്‌നങ്ങളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

cook

അലിസ്റ്റര്‍ കുക്കിന് സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. പ്രകടനം കണക്കിലെടുക്കുമ്പോള്‍ സച്ചിന്റെ കണക്കുകള്‍ കുക്ക് മറികടക്കാനാണ് സാധ്യത. ക്യാപ്റ്റനെന്ന നിലയില്‍ കുക്കിന്റെ പ്രകടനത്തെ പുകഴ്ത്താനും കെവിന്‍ പീറ്റേഴ്‌സന്‍ മറന്നില്ല. ടോക്‌സ്‌പോര്‍ട്ട് എന്ന ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പീറ്റേഴ്‌സന്‍ ഇക്കാര്യം പറഞ്ഞത്.

15837 റണ്‍സാണ് 40 കാരനായ സച്ചിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ സമ്പാദ്യം. തൊട്ടടുത്തുള്ള എതിരാളിയായ പോണ്ടിംഗിനെക്കാള്‍ 2000ത്തിലധികം റണ്‍സ് അധികമാണിത്. 28 കാരനായ അലിസ്റ്റര്‍ കുക്കാകട്ടെ സച്ചിനെക്കാള്‍ 8313 റണ്‍സോളം പിന്നിലാണ്. ഇതേ ഫോമില്‍ പത്ത് കൊല്ലത്തോളം കളിച്ചാല്‍ മാത്രമേ കുക്കിന് സച്ചിനെ തോല്‍പ്പിക്കാനാകൂ. സച്ചിനാകട്ടെ കളി നിര്‍ത്തിയിട്ടില്ല എന്നത് കൂടി കണക്കിലെടുക്കണം.

Story first published: Friday, June 28, 2013, 14:53 [IST]
Other articles published on Jun 28, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+