Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പാക്: ഒത്തുകളി അന്വേഷിക്കണമെന്ന് ഹര്‍ജി

ലാഹോര്‍: മാര്‍ച്ച് 30ന് മൊഹാലിയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരത്തില്‍ പാകിസ്താന്‍ ടീം ഒത്തുകളിയ്ക്കുകയായിരുന്നുവെന്ന് ആരോപണം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തുകഴിഞ്ഞു.

Afridi, Sachin and Sehwag

മുഹമ്മദ് ഇര്‍ഫാന്‍ മുഖ്താര്‍ എന്നയാളാണ് ഇന്ത്യ-പാക് സെമിയില്‍ നടന്ന ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചരിക്കുന്നത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി മത്സരത്തെക്കുറിച്ച് അന്വേഷിക്കണം എന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. വാതുവയ്പ്പ് നടന്നതിന്റെ ഫലമായാണ് പാകിസ്താന്‍ തോറ്റതെന്നും ഇയാള്‍ ആരോപിക്കുന്നു. മത്സരം ഇന്ത്യയ്ക്ക് അടിയറവച്ച രീതിയിലായിരുന്നു പാകിസ്ഥാന്റെ പ്രകടനമെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സച്ചിന്റെ ക്യാച്ച് നാല് തവണ നഷ്ടപ്പെടുത്തിയതും ഫീല്‍ഡിംഗിലെ പിഴവുകളുമാണ് പാക് ടീമിന് വിനയായത് എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

മത്സരം ഇന്ത്യയുമായിട്ടായിരുന്നതുകൊണ്ടുതന്നെ പാക് ടീമിന് ഫൈനല്‍ ബര്‍ത്ത് നഷ്ടമായത് പാക് ജനതയെ ആകെ നിരാശരാക്കിയിട്ടുണ്ട്. സെമിഫൈനല്‍ തോല്‍വിയുടെ പേരില്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+