ലാഹോര്‍ : എതിര്‍പ്പ് ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുത്ത ഏഴു കളിക്കാര്‍ക്ക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആഭ്യന്തര ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തി.
മുന്‍ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്, അബ്ദുള്‍ റസാഖ്, ഷബീര്‍ അഹമ്മദ്, അസര്‍ മെഹമൂദ്, തൗസിഫ് ഉമര്‍, ഇമ്രാന്‍ ഫര്‍ഹത്ത് എന്നിവര്‍ക്കാണ് വിലക്ക്. ഇവരെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് പിസിബി വക്താവ് അറിയിച്ചു.
പിസിബിയും ഇന്ത്യയിലെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും അംഗീകരിക്കാത്ത ഐസിഎല്ലില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐസിഎല്ലില്‍ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും ഇവരെ ദേശീയ ടീമിലേയ്ക്ക് പരിഗണിക്കില്ലെന്നും പിസിബി അറിയിച്ചു.
പിസിബിയുടെ തീരുമാനത്തോട് കളിക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
![]()