മുംബൈ: ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ശരത് പവാര്‍ പത്രിക നല്‍കി.
സിങ്കപ്പൂരില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ഏഷ്യയിലെ ടെസ്റ് കളിക്കുന്ന നാല് രാജ്യങ്ങളും പവാറിന് പിന്തുണ നല്‍കി. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പവാറിനെ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും തുടര്‍ന്ന് പത്രിക അയക്കുകയും ചെയ്തതായി ക്രിക്കറ്റ് ബോര്‍ഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രൊഫ. രത്നാകര്‍ ഷെട്ടി അറിയിച്ചു.
ഇപ്പോഴത്തെ ഐസിസി പ്രസിഡന്റ് പേഴ്സി സോണിന്റെ കാലാവധി രണ്ടു വര്‍ഷം കൂടിയുണ്ടെങ്കിലും പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി ജനവരി ഒന്നാണ്.
പത്രികകളിന്മേലുള്ള വോട്ടെടുപ്പ് 2007 ജൂലൈയില്‍ ലണ്ടനില്‍ ഐസിസി വാര്‍ഷികസമ്മേളനത്തില്‍ നടക്കും.