Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ട്വന്റി ലീഗ് മാര്‍ച്ചില്‍

PCB
പാകിസ്താന്‍ ട്വന്റി ലീഗ്(പാകിസ്താന്‍ പ്രീമിയര്‍ ലീഗ്) മാര്‍ച്ച് മാസത്തില്‍ നടക്കുമെന്ന് പിസിബി(പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്) അറിയിച്ചു. പാകിസ്താന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയായ ഉടന്‍ തന്നെ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതു പ്രകാരം മാര്‍ച്ച് 24 മുതല്‍ മത്സരം ആരംഭിക്കേണ്ടതുണ്ട്.

പിപിഎല്ലിന്റെ ലോഗോ വ്യാഴാഴ്ച ബോര്‍ഡ് പ്രസിഡന്റ് സക്കാ അഷ്‌റഫ് പ്രകാശനം ചെയ്യും. മുന്‍ ബാങ്കര്‍ സര്‍വാര്‍ സല്‍മാന്‍ ഭട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ട്വന്റി സൂപ്പര്‍ലീഗ് മത്സരങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.. മുന്‍ ഐസിസി എക്‌സിക്യുട്ടീവ് ഹാറൂണ്‍ ലോര്‍ഗത്തിനെ പ്രതിമാസം 25000 ഡോളര്‍ ശമ്പളത്തില്‍ ഉപദേശകനായും നിയമിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രമുഖ കമ്പനിയും ടൂര്‍ണമെന്റുമായി സഹകരിക്കുന്നുണ്ട്. വിദേശതാരങ്ങളെ ടൂര്‍ണമെന്റിലെത്തിക്കാനുള്ള ചുമതല ഈ കമ്പനിക്കായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നതിനാല്‍ മത്സരങ്ങള്‍ അതിനു മുമ്പ് പൂര്‍ത്തീകരിയ്ക്കാന്‍ ശ്രമിക്കും. അഞ്ചു ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

പക്ഷേ, പ്രമുഖ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര താരങ്ങളൊന്നും പിപിഎല്ലിനെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായി വരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള താരങ്ങളും വിട്ടുനിന്നേക്കും.

Story first published: Wednesday, January 9, 2013, 11:19 [IST]
Other articles published on Jan 9, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+