മുള്‍ട്ടാന്‍: ലാഹോറില്‍ നടന്ന ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് മാച്ച് ഫീയുടെ 10 ശതമാനം പിഴയടയ്ക്കണം.
മറ്റ് ടീമംഗങ്ങള്‍ മാച്ച് ഫീയുടെ അഞ്ച് ശതമാനം വീതവും പിഴയായി നല്‍കണം. കളി അവസാനിപ്പിക്കുമ്പോള്‍ അതുവരെയുള്ള സമയത്ത് എറിഞ്ഞുതീര്‍ക്കേണ്ട ഓവറുകളില്‍ ഒരു ഓവര്‍ കുറവാണ് ബൗള്‍ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.
ഐസിസി മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് പിഴ ചുമത്തിയത്.