Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് യാഗാശ്വത്തിന് പാക് കടിഞ്ഞാണ്‍

കൊളംബോ: ലോകകപ്പില്‍ ഒരു വ്യാഴവട്ടക്കാലമായി തോല്‍വിയറിയാതെ കുതിച്ചിരുന്ന ഓസീസ് യാഗാശ്വത്തിന് പാകിസ്താന്റെ കടിഞ്ഞാണ്‍. ലോകകപ്പ് ഗ്രൂപ്പ് 'എ'യിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നാലു വിക്കറ്റിനാണ് പാക് പട കംഗാരുക്കളെ പിടിച്ചുകിട്ടിയത്. ഇതോടെ ആറുകളികളില്‍ പത്ത് പോയിന്റുമായി പാകിസ്താന്‍ ്ഗ്രൂപ്പ് ജേതാക്കളെന്ന പരിവേഷത്തിലെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Pakistan end Australia's unbeaten run

1999 മേയിലാണ് ആസ്‌ത്രേലിയലോകകപ്പില്‍ അവസാനമായി പരാജയം രുചിച്ചത്. പിന്നീട് തോല്‍വിയെന്തന്നറിയാതുള്ള 34 മത്സരങ്ങളുടെ തുടര്‍ച്ചക്കുശേഷമാണ് പോണ്ടിങിന്റെ ടീം മുട്ടുമടക്കിയത്. ഓസീസിന്റെ ഈയൊരു റെക്കാര്‍ഡ് ഭേദിയ്ക്കുക അസാധ്യമാണെന്ന് തന്നെ പറയാം. ഇനിയൊരു ടീം അതിന് ഇറങ്ങിത്തിരിച്ചാല്‍ തന്നെ അതിനവര്‍ക്ക് 12 കൊല്ലം വേണ്ടിവരും. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് 46.4 ഓവറില്‍ 176 റണ്‍സിന് ഓള്‍ഔട്ടായി. ഉമര്‍ ഗുല്‍ 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അബ്ദുറസാഖ് എട്ടു റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഒമ്പത് ഓവര്‍ ബാക്കിയിരിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കീഴടങ്ങാന്‍ മനസ്സില്ലാതെ ബ്രെറ്റ് ലീയെ മുന്‍നിര്‍ത്തി ഓസീസ് നടത്തിയ പേസ് ആക്രമണത്തെ അതിജീവിച്ചാണ് പാകിസ്താന്‍ വിജയകാഹളം മുഴക്കിയത്.

എട്ടോവറില്‍ 28 റണ്‍സ് വഴങ്ങി ലീ നാലു വിക്കറ്റ് പിഴുതു. 59 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമടക്കം പുറത്താകാതെ 44 റണ്‍സെടുത്ത ഉമര്‍ അക്മലും 81 പന്തില്‍ 46 റണ്‍സ് നേടിയ ആസാദ് ഷഫീഖുമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. യൂനുസ് ഖാന്‍ 42 പന്തില്‍ 31ഉം കമ്രാന്‍ അക്മല്‍ 27 പന്തില്‍ 23ഉം റണ്‍സ് നേടി. 22 പന്തില്‍ 20 റണ്‍സെടുത്ത റസാഖായിരുന്നു വിജയറണ്‍ നേടുമ്പോള്‍ ഉമറിനൊപ്പം ക്രീസില്‍.

മുഹമ്മദ് ഹഫീസിനെ (5) ലീ സ്വന്തം ബൗളിങ്ങില്‍ പിടിച്ച് പുറത്താക്കിയശേഷം കമ്രാനും ഷഫീഖും 33 റണ്‍സും ഷഫീഖും യൂനുസും 53 റണ്‍സും ചേര്‍ത്തു. യൂനുസിനെയും മിസ്ബാഹുല്‍ ഹഖിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ലീ ആഞ്ഞടിച്ചെങ്കിലും ഉമര്‍ അക്മല്‍ പുറത്താവാതെ പിടിച്ചുനിന്നതാണ് പാക്കിന് തുണയായത്. ഷഫീഖും ക്യാപ്റ്റന്‍ ഷഹീദ് ആഫ്രീദിയും (2) അടുത്തടുത്ത് പുറത്തായെങ്കിലും അപ്പോഴേക്കും വിജയം പാക്കിന് കൈയ്യകലത്ത് എത്തിയിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിശ്വവിഖ്യാതമായ ഓസീസിന്റെ ബാറ്റിങ് നിരയെ പേസ് ആക്രമണത്ിലൂടെയാണ് പാകിസ്താനികള്‍ തളച്ചത്. ഒരുവിക്കറ്റിന് 75 റണ്‍സെന്ന ശക്തമായ നിലയില്‍നിന്ന് തകര്‍ന്നടിഞ്ഞ ഓസീസ് ചെന്നെത്തിനിന്നത് 1992നുശേഷം ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍.

കൊളംബോയിലെ പിച്ചില്‍ സര്‍വശക്തിയുമെടുത്താണ് പാകിസ്താന്‍ പന്തെറിഞ്ഞത്. മികച്ച ഫീല്‍ഡിങും അവരുടെ വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ മത്സരങ്ങളില്‍ വിക്കറ്റിനുപിന്നില്‍ കാലിടറിയ കമ്രാന്‍ അക്മല്‍ വരെ മൂന്നു ക്യാച്ചുകളെടുത്ത് മികവുകാട്ടി. ഒരു വശത്ത് ഗുല്ലിന്റെ വന്യവേഗവും മറുതലക്കല്‍ അബ്ദുല്‍റഹ്മാന്റെ സ്പിന്‍വൈഭവവും സമന്വയിപ്പിച്ച ആക്രമണമായിരുന്നു പാകിസ്താന്‍േറത്.

അഞ്ചാം ഓവറില്‍ വാട്‌സന്റെ (9) കുറ്റി തെറുപ്പിച്ച് ഉമര്‍ഗുലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഹാഡിനും (42) പോണ്ടിംഗും (19) ചേര്‍ന്ന് 63 റണ്‍ കൂട്ടിച്ചേര്‍ത്തെങ്കിലും 19ാം ഓവറില്‍ ഹഫീസിനുമുന്നില്‍ പോണ്ടിംഗ് വീണതോടെ ആസ്‌ട്രേലിയന്‍ തകര്‍ച്ച തുടങ്ങി. തുടര്‍ന്ന് 101 റണ്‍ കൂടി നേടുന്നതിനിടയില്‍ ആസ്‌ട്രേലിയയ്ക്ക് എട്ടു വിക്കറ്റുകള്‍ നഷ്ടമായി.

മൈക്കേല്‍ ക്‌ളാര്‍ക്ക് (34), മിച്ചല്‍ ജോണ്‍സണ്‍ (0) എന്നിവരെ അബ്ദു റസാഖാണ് പുറത്താക്കിയത്. എട്ടു റണ്ണെടുത്ത കാമറൂണ്‍ വൈറ്റ് റണ്‍ ഔട്ടായപ്പോള്‍ മൈക് ഹസിയെ (12) അബ്ദുല്‍ റഹ്മാന്‍ മിസ്ബ ഉല്‍ ഹഖിന്റെ കൈയിലേല്‍പ്പിച്ചു. സ്റ്റീവന്‍ സ്മിത്തിനെ (25) ക്യാപ്ടന്‍ ഷാഹിദ് അഫ്രീദി ക്‌ളീന്‍ ബൌള്‍ഡാക്കുകയായിരുന്നു. ഈ ലോകകപ്പിലെ അഫ്രീദിയുടെ 17ാമത്തെ വിക്കറ്റായിരുന്നു ഇത്. ജാസണ്‍ ക്രേസയെയും (5) ബ്രെറ്റ്‌ലീയെയും (0) കൂടി പുറത്താക്കിയ ഉമര്‍ഗുലാണ് ആസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് അന്ത്യം കുറിച്ചത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+