ബാംഗ്ലൂരില്‍ പാക്കിന്റെ ക്രിസ്മസ് പാര്‍ട്ടി
ബാംഗ്ലൂര്‍: ഏകദിനത്തില്‍ നിന്നും സച്ചിന്‍ പടിയിറങ്ങിയതിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മറ്റൊരു പ്രഹരം. ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് പാകിസ്താന്‍ വിജയം കണ്ടത്.
അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പര്യടനത്തിനെത്തിയ പാക് ടീമിനുള്ള ക്രിസ്മസ് സമ്മാനം കൂടിയായി ഈ വിജയം. ഇന്ത്യ ഉയര്‍ത്തിയ തരക്കേടില്ലാത്ത 134 എന്ന വിജയലക്ഷ്യത്തെ അവസാന ഓവറിലാണ് മറികടന്നത്. 61 റണ്‍സ് നേിയ മൊഹമ്മദ് ഹഫീസും, ഷൊയിബ് മാലിക്കുമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

വിരാട് കോഹ്‌ലി (ഒന്‍പത്), യുവരാജ് സിങ്(10), ധോണി(ഒന്ന്), റെയ്‌ന(പത്ത്), രോഹിത് ശര്‍മ(രണ്ട്), രവീന്ദ്ര ജഡേജ(രണ്ട്) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍.
പാകിസ്താന് വേണ്ടി ഉമര്‍ ഗുല്‍ മൂന്നും, സയിദ് അജ്മല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 12 റണ്‍സിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. പിന്നീടഡ് നാലാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും ഷോയ്ബ് മാലിക്കും ചേര്‍ന്ന് നേടിയ 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാക്കിന് തുണയായത്. മുഹമ്മദ് ഹാഫീസാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരം കളിച്ച ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രണ്ടാം മല്‍സരം അഹമ്മദാബാദില്‍ നടക്കും. രണ്ടാം മല്‍സരം 28 ന് അഹമ്മദാബാദില്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications