ഫൈസലാബാദ്: ഫൈസലാബാദില്‍ നടക്കുന്ന ഇന്ത്യാ-പാക് രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാകിസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാംദിവസമായ ജനവരി 22 ഞായറാഴ്ച ഉച്ചഭക്ഷണത്തിന് കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 516 റണ്‍സ് എടുത്തു.
ഷഹീദ് അഫ്രീദി, ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് എന്നിവര്‍ ശതകം തികച്ചു. 156 റണ്‍സുമായി അഫ്രീദിയും 101 റണ്‍സുമായി ഇന്‍സമാമുമാണ് ക്രീസില്‍.
ഇന്ത്യക്ക് വേണ്ടി ആര്‍.പി സിംഗ് 89 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു.