ടീം ജമൈക്ക വിടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ്, കെയര്‍ടേക്കര്‍ കോച്ച് മുഷ്താഖ് അഹമ്മദ്, മാനേജര്‍ തലത് അലി എന്നിവരെ ജമൈക്ക പൊലീസ് വീണ്ടും ചോദ്യം ചെയ്തു.
നേരത്തെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ അരമണിക്കൂര്‍ നീണ്ടുനിന്നു. മൂക്കിനുണ്ടായ പരിക്ക് സംബന്ധിച്ചാണ് മുഷ്താഖ് അഹമ്മദിനെ ചോദ്യം ചെയ്തത്. മുറിമാറ്റത്തെ കുറിച്ചാണ് ഇന്‍സമാമിനെയും തലത് അലിയെയും ചോദ്യം ചെയ്തത്.
അതേ സമയം ചോദ്യംചെയ്യല്‍ സാധാരണഗതിയിലുള്ളതായിരുന്നുവെന്ന് പാക് ടീം അധികൃതര്‍ വ്യക്തമാക്കി.