പാക് കൊടുങ്കാറ്റ് സെമിയിലേക്ക്
മിര്‍പുര്‍: മിര്‍പുരില്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന് ടോസ് കിട്ടി, ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങി. കൊടികെട്ടിയ കരീബിയന്‍ പടയുടെ കഥ ഇവിടെ തീര്‍ന്നു. ഇനി പറയാനുള്ളതെല്ലാം പാക് പടയുടെ കൊലവിൡയക്കുറിച്ച് മാത്രം.

സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ 112 റണ്‍സിന് മുട്ടുകുത്തിയതോടെ വിന്‍ഡീസിന്റെ വധം നടന്നു കഴിഞ്ഞിരുന്നു. കമ്രാന്‍ അക്മല്‍ മുഹമ്മദ് ഹഫീസ് ഓപ്പണിങ് കൂട്ടുകെട്ടിനെ പിരിയ്ക്കാന്‍ പോലുമാകാതെ പത്ത് വിക്കറ്റിന്റെ വന്‍തോല്‍വിയും ഏറ്റുവാങ്ങിയതോടെ കരിബീയക്കാരുടെ അടക്കവും പച്ചക്കുപ്പായക്കാര്‍ ഭംഗിയായി നടത്തി. ഓസീസിനെ എറിഞ്ഞുവീഴ്ത്തിയത് ഭാഗ്യമില്ലെന്ന് തെളിയിച്ച് പാകിസ്താന്‍ അങ്ങനെ അവസാന നാലില്‍ ഇടംപിടിച്ചു. സ്‌കോര്‍: (വെസ്റ്റിന്‍ഡീസ്112/10, പാക്കിസ്ഥാന്‍113/0 (20.5). ) പാക് താരങ്ങളുടെ ഓള്‍റൗണ്ട് മികവും ബാറ്റ്‌സ്മാന്‍മാരുടെ ഭാവനാശൂന്യമായ ബാറ്റിങുമാണ് വിന്‍ഡിനെ നാണം കെടുത്തിയത്. അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ പേസര്‍ ഉമര്‍ ഗുല്‍ പുറത്താക്കിയതോടെയാണ് അവരുടെ തകര്‍ച്ച ആരംഭിച്ചത്. ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഡാരന്‍ സാമിയുടെ തീരുമാനം പിഴച്ചുവെന്ന് അപ്പോള്‍ തന്നെ സൂചനകള്‍ ലഭിച്ചു.
പിന്നീടങ്ങോട്ട് ഡേവണ്‍ സ്മിത്ത്, ഡാരന്‍ ബ്രാവോ(0), കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഡെവണ്‍ തോമസ്, സാമി എന്നിങ്ങനെ രണ്ടക്കം കടക്കാനാവാതെഡ്രസിങ് റൂമിലേക്ക് മാര്‍ച്ച് ചെയ്തവരുടെ പട്ടിക നീളുകയാണ്.
പെന്‍ഷന്‍ പറ്റാറായ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ നേടിയ 44 റണ്‍സാണ് ദ്വീപ് രാഷ്ട്രങ്ങളുടെ സ്‌കോര്‍ 100 കടത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മന്ദഗതിയില്‍ ബാറ്റ് ചെയ്ത ചന്ദര്‍പോള്‍ 44 റണ്‍സെടുക്കാന്‍ 106 പന്തുകള്‍ നേരിട്ടു. രാംനരേശ് സര്‍വന്‍ (24), ഒന്‍പതാം വിക്കറ്റില്‍ കീമര്‍ റോച്ച് എന്നിവര്‍ ചന്ദര്‍പോളിനു പിന്തുണ നല്‍കാന്‍ ചെറിയ ശ്രമം നടത്തി.
30 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റെടുത്ത പാക് നായകന്‍ ആഫ്രീദിയാണ് എതിരാളികളുടെ നട്ടെല്ലൊടിച്ചത്. 21 വിക്കറ്റുള്ള അഫ്രീദിയാണ് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്‍. ഹഫീസ്, സയിദ് അജ്മല്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഉമര്‍ ഗുല്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
113റണ്‍ എന്ന നിസാര വിജയലക്ഷ്യം പാക് ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും (61)കമ്രാന്‍ അക്മലും (47) ചേര്‍ന്ന് തന്നെ നേടി. 64 പന്തില്‍ 61 റണ്‍സും രണ്ടുവിക്കറ്റുമെടുത്ത ഹഫീസാണു മത്സരത്തിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications