പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നസീം അഷറഫ് അറിയിച്ചതാണിത്. മോശം പ്രകടനത്തിന്റെ പേരില്‍ എല്ലാ കളിക്കാര്‍ക്കെതിരെയും അഷറഫ് രൂക്ഷവിമര്‍ശനം നടത്തി. പുതിയ ക്യാപ്റ്റനെയോ വൈസ് ക്യാപ്റ്റനെയോ പ്രഖ്യാപിച്ചിട്ടില്ല.
പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായ മുദാസര്‍ സിംബാബ്വേ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാക്ക് ടെസ്റ് ടീമില്‍ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്നു നാസര്‍. 1976ലാണ് ടെസ്റ് കരിയറിന്റെ തുടക്കം.
ഫസ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1993ല്‍ വിരമിച്ച നാസര്‍ പരിശീലകന്റെ വേഷത്തിലായിരുന്നു പിന്നീട്. മുന്‍ പാക്ക് ടെസ്റ് താരം നാസര്‍ മുഹമ്മദിന്റെ മകനാണ് മുദാസര്‍ നാസര്‍.