
തമിഴ്‌നാട്ടില്‍ നിന്നുള്ള എസ് ബദരിനാഥാണ് സച്ചിനു പകരം ടീമിലെത്തുന്നത്. സച്ചിനും ആരാധകരും ഏറെ കാത്തിരിക്കുന്ന നൂറാം സെഞ്ച്വറിക്ക് ഇനി ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും. അടുത്ത മാസം ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിനെത്തുന്നുണ്ട്.
ഏകദിനത്തിലെ രണ്ടാം മല്‍സരം ചൊവ്വാഴ്ചയാണ്. ഇതോടെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രബലരായ പകുതിയോളം അംഗങ്ങള്‍ ടീമിനു പുറത്തായി. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, രോഹിത് ശര്‍മ, ബൗളര്‍മാരായ സഹീര്‍ഖാന്‍, ഇശാന്ത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീം വിട്ട താരങ്ങള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കുന്ന മല്‍സരം സ്റ്റാര്‍ ക്രിക്കറ്റും ദൂരദര്‍ശനും സംപ്രേഷണം ചെയ്യും.