11-11-11 ആസ്‌ത്രേലിയന്‍ ക്രിക്കറ്റിലെ കറുത്തദിനം

നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്‌കോറില്‍ ഓള്‍ഔട്ടായതിന്റെ ക്ഷീണം ഓരോ ആസ്‌ത്രേലിയന്‍ താരത്തിന്റെയും മുഖത്തുണ്ട്. കളിയുടെ രണ്ടാം ദിവസം 18 ഓവറിനുള്ളില്‍ 47 റണ്‍സിനാണ് ഓസീസ് ബാറ്റിങ് അവസാനിച്ചത്.
പറയാന്‍ ആയിരം കാരണങ്ങളുണ്ടാവും പക്ഷേ, 47 പോലൊരു സ്‌കോറില്‍ ഔട്ടായതിന് അതൊന്നും ന്യായീകരണമാവില്ല. എല്ലാ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുന്നു-ഓസീസ് നായകന്‍ പറഞ്ഞു. ഒന്നാമിന്നിങ്‌സില്‍ 284ഉം രണ്ടാമിന്നിങ്‌സില്‍ 47 റണ്‍സുമാണ് ആസ്‌ത്രേലിയ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 96 റണ്‍സിന് അവസാനിച്ചിരുന്നെങ്കിലും രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് അടിച്ചെടുത്ത് വിജയം ഉറപ്പാക്കി.
അരങ്ങേറ്റ മല്‍സരത്തിലെ മാസ്മരിക പ്രകടനത്തിലൂടെ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച വെര്‍ണോന്‍ ഫിലാന്‍ഡര്‍ തന്നെയാണ് മല്‍സരത്തിലെ കേമന്‍. രണ്ട് ഇന്നിങ്‌സുകളിലായി ഫിലാന്‍ഡര്‍ എട്ടുവിക്കറ്റുകളാണ് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications