ദില്ലി: വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ സമയമായില്ലെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. യുവാക്കളുടെ നിരയില്‍ സച്ചില്‍ അധികപ്പറ്റാണെന്ന വാദത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.
എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. കളിയോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കും. ആത്മാവും ശരീരവും ക്രിക്കറ്റിനായി മാറ്റിവച്ചയാളാണ് ഞാന്‍. കളി മികച്ചതാകാന്‍ വേണ്ടുന്ന എല്ലാ കഠിനപ്രയത്‌നങ്ങളും എന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്- സച്ചന്‍ പറഞ്ഞു.
ജീവിതത്തില്‍ ഏറ്റവും വലിയ നിരാശ തോന്നിയത് 2007 ലെ ലോകകപ്പ് മത്സരത്തില്‍ ആദ്യ റൗണ്ടില്‍ത്തന്നെ ഇന്ത്യ പുറത്തായ സന്ദര്‍ഭത്തിലായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.
ഡോണ്‍ ബ്രാഡ്‌സ്‌മാന്‍ എന്റെ കളിയെക്കുറിച്ച് നടത്തിയ വിലയിരുത്തലാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ബ്രയാണ്‍ ലാറയുടെ ബാറ്റിംങ് ആണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളത്.
സിഡ്‌നി ടെസ്റ്റിലെ വംശീയാധിക്ഷേപ പ്രശ്നത്തില് ഹര്‍ഭജന്‍ സിംങ് തെറ്റുകാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സച്ചന്‍ വ്യക്തമാക്കി .