
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഐപിഎല്‍ നാലാം സീസണിലെ ലേലത്തില്‍ 10 ടീമുകളില്‍ ആരും തന്നെ ഗാംഗുലിയെ ലേലത്തില്‍ പിടിക്കാന്‍ തയ്യാറായിരുന്നില്ല. അതിനിടെയാണ് ഷാരൂഖ് ഖാന്‍ ദാദയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി രംഗത്തെത്തിയത്.
ഉടന്‍ തന്നെ സൗരവ് ഗാംഗുലിയെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും, അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും ഷാരൂഖ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന് മിന്നുന്ന നേട്ടങ്ങള്‍ സമ്മാനിച്ച കൊല്‍ക്കത്തയുടെ രാജകുമാരനെ ഫലത്തില്‍ അപമാനിയ്ക്കുന്ന തരത്തിലായിരുന്നു രണ്ടാം ദിവസത്തെ ലേലം.
ആദ്യ റൗണ്ട് ലേലത്തില്‍ പോകാത്ത 28 താരങ്ങള്‍ക്ക് വേണ്ടി പുനര്‍ലേലം നടത്തിയപ്പോഴും ആരും ഗാംഗുലിയെ വാങ്ങിയില്ല. പുനര്‍ലേലം നടക്കുന്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പണപ്പെട്ടി കാലിയായതിനാല്‍ അവര്‍ക്കും ഗാംഗുലിയെ വാങ്ങാനൊത്തില്ല.