ശ്രീശാന്തിനെ സ്വീകരിക്കാന്‍ ഷാറൂഖ് ആരാധകര്‍ മാത്രം
കൊച്ചി: ആസ്ത്രേല്യയെ തോല്പിച്ച് ത്രിരാഷ്ട്ര കപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ ശ്രീശാന്തിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധികളാരുമെത്തിയില്ല.
ശ്രീശാന്തിനെ സ്വീകരിക്കാനെത്തിയത് അദ്ദേഹത്തിന്റെ അച്ഛനമ്മമാരും കൊച്ചിയിലെ ഷാറൂഖ് ഖാന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളും മാത്രമാണ്. പതിവു പോലെ ശ്രീശാന്തിന്റെ അച്ഛനമ്മമാര്‍ ക്യാമറകള്‍ക്കു മുന്നില്‍ വച്ച് മകനെ സ്വീകരിച്ചു. അച്ഛന്‍ ശ്രീശാന്തിനെ പൊന്നാട അണിയിച്ചു.
കേരളത്തില്‍ നിന്നും ആസ്ട്രേല്യയിലേക്ക് തിരിക്കുമ്പോള്‍ ഇത്തരമൊരു വിജയത്തെ കുറിച്ചുള്ള പ്രതീക്ഷ മനസിലുണ്ടായിരുന്നില്ല. അതേ സമയം ടൂര്‍ണമെന്റ് ജയിക്കാന്‍ ഏറ്റവും നല്ല കളി തന്നെ കാഴ്ച വയ്ക്കണമെന്ന് എല്ലാവരുടെയും ആഗ്രഹമായിരുന്നു. അത് സംഭവിച്ചു- ശ്രീശാന്ത് പറഞ്ഞു.
കൊച്ചിയിലെ ഷാറൂഖ് ഖാന്‍ ഫാന്‍സ് അസോസിയേഷനില്‍ അംഗമാണെന്ന നിലയിലാണ് ശ്രീശാന്തിനെ സ്വീകരിക്കാന്‍ അസോസിയേഷന്‍ പ്രതിനിധികളെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളാരും ശ്രീശാന്തിനെ സ്വീകരിക്കാനെത്താതിരുന്നത് നിര്‍ഭാഗ്യകരമായി പോയെന്ന് അവര് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications