കിവികള്‍ ക്വാര്‍ട്ടറിലേക്ക് പറന്നു
മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കാനഡയ്ക്ക് 97 റണ്‍സിന്റെ തോല്‍വി. ഈ ജയത്തോടെ എ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡ് ക്വാര്‍ട്ടറിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു.

സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കല്ലവും 74 റണ്‍സെടുത്ത റോസ് ടെയ്‌ലറുമാണ് കിവികളെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇവര്‍ക്കൊപ്പം 27 പന്തില്‍ 34 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും 20 പന്തില്‍ 35 റണ്‍സ് സ്വന്തമാക്കിയ സ്‌കോട്ട് സ്‌റ്റൈറിസും 8 പന്തില്‍ 31 റണ്‍സ് അടിച്ചുകൂട്ടിയ ജെയിംസ് ഫ്രാങ്ക്‌ളിനും ന്യൂസിലാന്റ് ബാറ്റിങില്‍ തിളങ്ങി. 109 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും നേടി 101 റണ്‍സ് നേടിയ മക്കല്ലമാണ് മാന്‍ ഒഫ് ദ മാച്ചും. 358 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കാനഡയ്ക്ക് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 261 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.
ക്യാപ്റ്റന്‍ ആശിഷ് ബഗായും ( 87 പന്തില്‍ 84 റണ്‍സും ) ജിമ്മി ഹന്‍സ്രയും (195പന്തില്‍ 70) ചെറുത്തുനിന്നത് മാന്യമായ സ്‌കോര്‍ നേടാന്‍ ക്യാനഡയെ സഹായിച്ചു. 125 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ബഗായും ഹന്‍സ്രയും. ഓപ്പണര്‍ ഹിരെന്‍ പട്ടേല്‍ 35 പന്തില്‍ 31 റണ്‍സ് നേടിയതും കാനഡയുടെ ഇന്നിങ്‌സിലെ സവിശേഷതകള്‍. ന്യൂസിലന്‍ഡിനു വേണ്ടി ജേക്കബ് ഓറം മൂന്നും, കൈല്‍ മില്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രം നേടാനായ കാനഡയ്ക്ക് ലോകകപ്പ് മോഹങ്ങള്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. മാര്‍ച്ച് 16ന് നിലവിലുള്ള ജേതാക്കളായ ഓസീസിനെതിരെയാണ് കാനഡയുടെ അവസാന മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications