32 പന്തില്‍ 39 റണ്‍സെടുത്ത മാര്ട്ടിന് ഗപ്തിലും 17 പന്തില്‍ 26 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവുമാണ്
ന്യൂസിലന്‍ഡ് വിജയശില്പികള്. സ്കോര്‍: കെനിയ: 23.5 ഓവറില്‍ 69, ന്യൂസിലന്‍ഡ്: എട്ടോവറില്‍ 72/0.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കെനിയയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നടിഞ്ഞത്.
23.5 ഓവറില്‍ 69 റണ്‍സിന് അവരുടെ എല്ലാ ബാറ്റ്സ്മാന്മാരും കൂടാരം കയറി. കെനിയന്‍ നിരയില്‍ വാട്ടേഴ്സും(16), ഒബൂയയും(14), പട്ടേലും(16 നോട്ടൗട്ട്) മാത്രമെ രണ്ടക്കം കടന്നുള്ളു. കീവീസിനു വേണ്ടി ഹമീഷ് ബെന്നറ്റ് നാലും ഓറം, സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി.