ക്രിക്കറ്റ് കൂത്താട്ടത്തിന് ചാനലുകളില്ല
മുംബെ : ഏപ്രില്‍ 18ന് ആരംഭിക്കുന്ന കോടികളുടെ ക്രിക്കറ്റ് കൂത്താട്ടമായ ഐപിഎല്‍ ബഹിഷ്ക്കരിക്കാന്‍ വാര്‍ത്താ ചാനലുകള്‍ തീരുമാനിച്ചു.
കളിയുടെ ദൃശ്യങ്ങള്‍ സോണി ടിവി മാത്രമേ ഉപയോഗിക്കാവൂ എന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഐപിഎല്‍ ബഹിഷ്ക്കരിക്കാന്‍ വാര്‍ത്താ ചാനലുകള്‍ തീരുമാനിച്ചത്. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.
മാധ്യമങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കുന്നതിന് ഐപിഎല്‍ സംഘാടകര്‍ ഇതുവരെ തയ്യാറായിട്ടില്ല. സോണി ടിവിയ്ക്കാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം. അതുകൊണ്ട് മറ്റു ചാനലുകളൊന്നും കളിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്നാണ് കരാര്‍.
ദൃശ്യമാധ്യമങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിബന്ധനയാണിത്. ഇതോടെ രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്ന് കോടിക്കൂത്താട്ടത്തിന്റെ ചര്‍ച്ചയും അനുബന്ധ പരിപാടികളും ഒഴിയുമെന്ന് ഉറപ്പായി.
വിദേശ വാര്‍ത്താ ഏജന്‍സികളും ഐപിഎല്‍ ബഹിഷ്ക്കരണത്തിന്റെ പാതയിലാണ്. വെബ്‍സൈറ്റുകള്‍ക്ക് അക്രിഡിറ്റേഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവരും കളി ബഹിഷ്ക്കരിക്കാനാണ് സാധ്യത. പത്രഫോട്ടോഗ്രാഫര്‍മാര്‍ ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ഐപിഎല്ലിന് സൗജന്യമായി നല്‍കണമെന്ന ആവശ്യം ഇതുവരെ എഡിറ്റേഴ്സ് ഗില്‍ഡും ന്യൂസ് പേപ്പര്‍ സൊസൈറ്റിയും അംഗീകരിച്ചിട്ടില്ല.
ഇതോടെ മാധ്യമങ്ങള്‍ കൂട്ടത്തോടെ ഐപിഎല്ലിനെ കയ്യൊഴിയുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കളിയുടെ മറവില്‍ കോടികളുടെ കച്ചവടം ലക്ഷ്യമിട്ട് നടത്തുന്ന ഈ കായിക ധാര്‍ഷ്ട്യത്തെ ഒറ്റക്കെട്ടായി അവഗണിക്കാനാണ് മാധ്യമങ്ങള്‍ തയ്യാറെടുക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications