വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒടുവില്‍ ഐപിഎല്‍ വഴങ്ങുന്നു

By Staff

മുംബൈ : കേട്ടു കേള്‍വികളില്ലാത്ത മാധ്യമ നിബന്ധനകളില്‍ പ്രതിഷേധിച്ച് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ബഹിഷ്ക്കരിക്കാനുളള വാര്‍ത്താ ചാനലുകളുടെ തീരുമാനത്തിനു മുന്നില്‍ ക്രിക്കറ്റ് തമ്പുരാന്മാര്‍ കീഴടങ്ങുന്നു.

ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമായുളള ചര്‍ച്ചകളില്‍ വിവാദ തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാമെന്ന് ഐപിഎല്‍ ഉറപ്പ് നല്കിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ നടന്ന യോഗത്തില്‍ ന്യൂസ് ചാനലുകള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഐപിഎല്‍ സംഘാടകര്‍ അംഗീകരിച്ചതായാണ് സൂചന.

ഐപിഎല്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്തയ്ക്കിടയില്‍‍ കാണിക്കുന്നത് വിലക്കിയ നടപടിയാണ് ചാനലുകളെ പ്രകോപിപ്പിച്ചത്. മത്സരത്തിന്റെ സംപ്രേക്ഷണാവകാശമുളള സോണി ടെലിവിഷനില്‍ മാത്രമേ മത്സര ദൃശ്യങ്ങള്‍ പാടുളളൂ എന്ന കടുംപിടിത്തമായിരുന്നു ഐപിഎല്ലിനും സോണിക്കും. ദൃശ്യങ്ങള്‍ വേണമെങ്കില്‍ പണം നല്‍കി സോണിയില്‍ നിന്നും വാങ്ങണമെന്നായിരുന്നു നിബന്ധന.

ഇതില്‍ പ്രതിഷേധിച്ചാണ് ടൂര്‍ണമെന്റ് ബഹിഷ്ക്കരിക്കാന്‍ വാര്‍ത്താ ചാനലുകള്‍ തീരുമാനിച്ചത്. ഏപ്രില്‍ 18ന് ബാംഗ്ലൂരിലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിലവില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുളള നിബന്ധനകള്‍ക്കപ്പുറം മറ്റൊന്നും അനുസരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും എഡിറ്റേഴ്സ് ഗില്‍ഡുമെല്ലാം വ്യക്തമാക്കുകയും ചെയ്തു.

ടൂര്‍ണമെന്റ് ബഹിഷ്ക്കരിക്കാനുളള തീരുമാനം വന്നതിനെ തുടര്‍ന്ന് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി, സോണി എന്റര്‍ടെയിന്മെന്റ് ടെലിവിഷന്‍ പ്രതിനിധികള്‍, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ബുധനാഴ്ച വൈകി യോഗം ചേര്‍ന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Thursday, April 17, 2008, 11:16 [IST]
Other articles published on Apr 17, 2008
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X