സച്ചിന് രാജയോഗം; വീടുമാറാന്‍ പറ്റിയ സമയം

നവരാത്രിയുടെ ആദ്യനാളായ ബുധനാഴ്ച സച്ചന്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയാല്‍ അത് ഏറെ ശുഭകരമായിരിക്കും. സച്ചിന് ജാതകപ്രകാരം ഇപ്പോള്‍ രാജയോഗവും കുമാരയോഗവുമുണ്ട്. രാജയോഗമുള്ളവര്‍ വളരെ വിരളമാണ്. സച്ചിനെക്കൂടാതെ മുകേഷ് അംബാനി, നരേന്ദ്രമോഡി, ബരാക് ഒബാമ, തുടങ്ങിയവരാണ് ലോകത്തെ പ്രമുഖരില്‍ രാജയോഗമുള്ളവര്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയ്ക്കും രാജയോഗമുണ്ട്- ദാരുവാല പറയുന്നു.
സച്ചിന്‍ ഏറെ പ്രശസ്തിനേടുമെന്നും കളിക്കളത്തില്‍ സ്ഥിരത നിലനിര്‍ത്തുമെന്നുമാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഗ്രഹനിലയില്‍ നിന്നും വ്യക്തമാകുന്നത്. സച്ചിന്റെ ജാതകത്തില്‍ ജലത്തിന്റെ അടയാളമുണ്ട്, ഭാവിഫലങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നതിന്റെ സൂചനയാണിത്- അദ്ദേഹം വിശദീകരിച്ചു.
സച്ചിന്റെ പുതിയ വീട് ശരിയ്ക്കും കൊട്ടാരസമാനമാണ്. അടുത്തിടെ അന്തരിച്ച മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയ്ക്ക് ശേഷം ഇത്രയും വലിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കുന്ന ക്രിക്കറ്റ് താരം സച്ചിനാണ്. മറ്റു താരങ്ങള്‍ക്കെല്ലാം ആഡംബരഭവനങ്ങളും ഫ്ലാറ്റുകളുമെല്ലാമുണ്ടെങ്കിലും ഇതൊന്നും ബംഗ്ലാവ് എന്ന വാക്കിന്റെ നിര്‍വ്വചനത്തോട് യോജിക്കുന്നതല്ല.
പുറത്തുനിന്നുനോക്കുമ്പോള്‍ സച്ചിന്റേത് ഒരു മൂന്നു നിലഭവനമാണ്. എന്നാല്‍ അകത്ത് ഇത് അഞ്ച് നിലകളായി വേര്‍തിരിച്ചിട്ടുണ്ട്. 39കോടി രൂപയ്ക്കാണ് സച്ചിന്‍ ഈ ബംഗ്ലാവ് സ്വന്തമാക്കിയത്. പിന്നീട് പ്രകാശ് സാപ്രേ എന്ന പ്രമുഖ ആര്‍ക്കിടെക്ട് ഇത് നവീകരിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications