സ്വാശ്രയ എന്‍ജീനീയറിംഗ്: 50% സീറ്റ് സര്‍ക്കാറിന്
തിരുവനന്തപുരം: മുന്‍ ബിസിസിഐ സെക്രട്ടറി എസ്.കെ.നായര്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷനിലും കാലിടറുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുകയാണ് അദ്ദേഹം.
ബിസിസിഐയിലെ ജഗ് മോഹന്‍ ഡാല്‍മിയയുടെ പ്രതാപകാലത്ത് സെക്രട്ടറിയാവുകയും പിന്നീട് ശരത്പവാറിന്റെ പാനലിനോട് തോറ്റ് സ്ഥാനം നഷ്ടമാവുകയും ചെയ്ത എസ്.കെ.നായര്‍ക്ക് ഇപ്പോള്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പോലും വിജയിക്കാനാവാത്ത സ്ഥിതിയാണ്.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കാണ് അദ്ദേഹം പിന്തള്ളപ്പെട്ടത്. തന്റെ എതിരാളികള്‍ 38 ഉം 33ഉം വോട്ട് നേടിയപ്പോള്‍ നായര്‍ക്ക് നേടാനായത് 25 വോട്ട് മാത്രം. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹം രാജിക്ക് ഒരുങ്ങുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications