അബുദാബി: ഡിഎല്‍എഫ് കപ്പിനു വേണ്ടിയുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യത്തെ ഏകദിന മത്സരം കാണാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് തിങ്കളാഴ്ച അബുദാബിയിലെത്തി.
ചൊവ്വാഴ്ചയാണ് ആദ്യത്തെ മത്സരം. ബുധനാഴ്ച രണ്ടാമത്തെ മത്സരം നടക്കും. ചൊവ്വാഴ്ചത്തെ മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് ശരദ്പവാറും കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും എത്തുന്നുണ്ട്.
ചൊവ്വാഴ്ച ഷെയ്ഖ് സെയിദ് സ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിജ് അല്‍ നാഹ്യാനും സന്നിഹിതനായിരിക്കും.
കാണികള്‍ക്കിടയില്‍ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവുമുണ്ടായിരിക്കും. സല്‍മാന്‍ഖാന്‍, കരീന കപൂര്‍, സയിദ്ഖാന്‍, ഇഷ ഡിയോള്‍ എന്നിവരും കളി കാണാനെത്തുന്നുണ്ട്.