പരുക്ക് പ്രശ്‌നമല്ല; മുരളീധരന്‍ കളിയ്ക്കും
മുംബൈ: ലോകകപ്പ് ഫൈനലില്‍ താന്‍ കളിക്കുമെന്നു ശ്രീലങ്കന്‍ ബോളര്‍ മുത്തയ്യ മുരളീധരന്‍. ട്വിറ്ററിലൂടെയാണ് മുരളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരുക്കുകളെ തുടര്‍ന്നു മുരളീധരന്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

പരുക്കു ഭേദപ്പെട്ടതിനെ തുടര്‍ന്ന് മുരളി വെള്ളിയാഴ്ച ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. കണങ്കാലിനേറ്റ പരുക്ക്, പേശിവലിവ്, ഇടുപ്പുവേദന എന്നിവകാരണം മുരളീധരന്‍ കളിച്ചേക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പരുക്കുമൂലം ബുദ്ധിമുട്ടുന്ന ആഞ്ചലോ മാത്യൂസിനും മരളിയ്ക്കും പകരം ചാമിന്ദാ വാസ്, സ്പിന്നര്‍ സുരാജ് രണ്‍ദീവ് എന്നിവരെ വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ മുരളിയ്ക്ക് വിശ്രമം അനുവദിച്ചേയ്ക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മുരളിയുടെ തന്നെ താല്‍പര്യപ്രകാരം കളിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് 15 വിക്കറ്റ് വീഴ്ത്താനായി. ഒരു കാലേയുള്ളുവെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന പ്രതിഭാശാലിയെന്നാണു ലങ്കന്‍ നായകന്‍ കുമാര സംഗക്കാര മുരളിയെ വിശേഷിപ്പിച്ചത്.
ഈ ഫൈനല്‍ മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ അത് മുരളിയുടെ അവസാനത്തെ രാജ്യാന്തര മത്സരമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിട്ടുണ്ട.
ടെസ്റ്റില്‍ 800 വിക്കറ്റും ഏകദിനത്തില്‍ 534 വിക്കറ്റുമെടുത്ത 39കാരനായ മുരളി ആര്‍ക്കെങ്കിലും എളുപ്പത്തില്‍ മറികടക്കാവുന്നതിനെക്കാള്‍ ഉയരത്തിലുള്ള കളിക്കാരനാണ്. അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് ലങ്ക ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ മുരളീധരന്‍ ടീമിലുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിലും ലങ്ക ഫൈനലിലെത്തിയതില്‍ മുരളിയുടെ പങ്ക് നിര്‍ണായകമായിരുന്നു.
ആഞ്ചലോ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല, ആഞ്ചലോ കളിച്ചില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് അതു കനത്ത തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications