ബോഗ്ര: ശ്രീലങ്കയുടെ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ ടെസ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന ലോകത്തെ രണ്ടാമത്തെ കളിക്കാരനായി. ബംഗ്ലാദേശിനെതിരെ ബോഗ്രയില്‍ നടക്കുന്ന രണ്ടാം ടെസ്റിലെ മൂന്നാമത്തെ ദിവസമാണ് മുരളി ചരിനേട്ടം കൈവരിച്ചത്.
ടെസ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ആസ്ത്രേല്യയുടെ ഷെയ്ന്‍ വോണ്‍ (659 വിക്കറ്റ്) മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ മഷൂദിനെ ലസിത് മലിംഗ പിടിച്ചു പുറത്താക്കിയതോടെയാണ് മുരളി 600 വിക്കറ്റ് നേട്ടം കൈവരിച്ചത്. മുരളിയുടെ ഇന്നിംഗ്സിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു അത്.