Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലിംഗ ദില്ലിയെ എറിഞ്ഞിട്ടു

ദില്ലി: ഇന്ത്യന്‍ ടീമിന്റെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന് തകര്‍ത്തുവിട്ടു.

Lasith Malinga

വീരു-സച്ചിന്‍ പോരാട്ടം കാണാനായി ഫിറോസ് ഷാ കോട്‌ല മൈതാനത്തെത്തിയ കാണികളെ നിരാശരക്കുന്നതായിരുന്നു മത്സരം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ 17.4 ഓവറില്‍ വെറും 95 റണ്ണിന് പുറത്താക്കിയ ശേഷം 19 പന്തും എട്ടു വിക്കറ്റും അവശേഷിപ്പിച്ചുകൊണ്ട് മുംബൈ നാലാം സീസണിലെ തങ്ങളുടെ ആദ്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

നാല് ബൗള്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ചു വിക്കറ്റ് പിഴുത മലിംഗയും തുടക്കത്തല്‍ രണ്ട് വിക്കറ്റുകള്‍ പോയിട്ടും സ്വതസിദ്ധ ശൈലിയില്‍ ബാറ്റേന്തി 46 റണ്ണടിച്ച സച്ചിനും ചേര്‍ന്നാണ് മുംബൈയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മലിംഗയാണ് മാന്‍ ഒഫ് ദ മാച്ച്.

ആദ്യ ഓവര്‍ ഹര്‍ഭജനെക്കൊണ്ടെറിയിച്ച സച്ചിന് രണ്ടാം ഓവറില്‍ മലിംഗ രണ്ട് വിക്കറ്റുകളാണ് സമ്മാനിച്ചത്. മലിംഗയുടെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ ഡേവിഡ് വാര്‍ണറുടെയും (1) നാലാം പന്തില്‍ ഉന്മുക്ത് ചന്ദിന്റെയും (0) സ്റ്റംപുകളാണ് തെറിച്ചത്.

16 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടിച്ച് 19 ലെത്തിയ സെവാഗിനെ അഞ്ചാം ഓവറില്‍ സച്ചിന്‍ റണ്‍ ഔട്ടാക്കിയതോടെ ഡല്‍ഹി 27/3 എന്ന നിലയിലായി. തുടര്‍ന്ന് ഹര്‍ഭജന്‍ ഏഴാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെയും (8) പുറത്താക്കി 40/4 എന്ന നിലയിലെത്തിച്ചു.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നമാന്‍ ഓജയും (29) വേണുഗോപാല്‍ റാവുവും (26) ചേര്‍ന്ന് 42 റണ്‍ കൂട്ടിച്ചേര്‍ത്തത് ദില്ലിയ്ക്ക് ആശ്വാസം പകര്‍ന്നെങ്കിലും 15ാം ഓവറില്‍ മുര്‍ത്താസ ഓജയെ മലിംഗയുടെ കൈയിലെത്തിച്ചു. തുര്‍ടന്നിറങ്ങിയ ഇര്‍ഫാന്‍ പഠാനെ (0) ആദ്യ പന്തില്‍ തന്നെ സതീഷ് റണ്‍ ഔട്ടാക്കി. 16ാം ഓവര്‍ എറിയാന്‍ വീണ്ടും മലിംഗയെ വിളിച്ച സച്ചിന് രണ്ട് വിക്കറ്റുകള്‍ കൂടി ലഭിച്ചു.

ഈ ഓവറിന്റെ രണ്ടാം പന്തില്‍ വേണുഗോപാല്‍ റാവുവിനെയും നാലാം പന്തില്‍ മോര്‍ക്കലിനെയും (0) മലിംഗ ബൌള്‍ഡാക്കുകയായിരുന്നു. 17ാം ഓവറില്‍ ഹര്‍ഭജനെ ഇറങ്ങിയടിക്കാനൊരുങ്ങിയ ഉമേഷ് യാദവിനെ (0) കീപ്പര്‍ ഡേവി ജേക്കബ്‌സ് സ്റ്റംപ് ചെയ്തുവിട്ടു. അടുത്ത ഓവറിന്റെ നാലാം പന്തില്‍ ധിന്‍ധയെ മലിംഗ ഫ്രാങ്ക്‌ളിന്റെ കൈയിലെത്തിച്ചതോടെ 95ല്‍ ദില്ലിയുടെ കഥ തീര്‍ന്നു.

മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ക്യാപ്റ്റനായ സച്ചിന്‍ 50 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്തു മത്സരത്തിലെ ടോപ് സ്‌കോററായി.ഒരു സിക്‌സും മൂന്നു ഫോറും ആ ഇന്നിംഗ്‌സിന് അകമ്പടിയേകി. ഇന്ത്യന്‍ താരം രോഹിത് ശര്‍മ 30 പന്തില്‍ 27 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഡേവി ജേക്കബ്‌സ് (1), അമ്പാട്ടി റായിഡു (14) എന്നിവരുടെ വിക്കറ്റുകളാണു മുംബൈയ്ക്കു നഷ്ടമായത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+