Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ടെസ്റ്: ഇംഗ്ലണ്ട് 400ന് പുറത്ത്

മുംബൈ: ഇന്ത്യയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് റണ്‍സിന് അവസാനിച്ചു.

മൂന്നിന് 272 എന്ന ഭദ്രമായ നിലയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന ഏഴു വിക്കറ്റുകള്‍ 128 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു കഴിഞ്ഞു. നാല് വിക്കറ്റ് വീഴ്ത്തിയ മലയാളി പേസ് ബൗളര്‍ ശ്രീശാന്താണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കുതിപ്പിന് കടിഞ്ഞാണിട്ടത്.

രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മികച്ച സ്കോറാണ് സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്സില്‍ കെട്ടിപ്പടുത്തത്. 88 റണ്‍സ് നേടിയ ഷായും 50 റണ്‍സെടുത്ത ആന്‍ഡ്രൂ ഫ്ലിന്റോഫുമാണ് ഇംഗ്ലീഷ് നിരയില്‍ ഞായറാഴ്ച മികച്ചുനിന്നത്. ഇരുവരും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ കുതിപ്പിന് വിരാമമായി.

ഹര്‍ഭജന്‍സിംഗ് മൂന്നും മുനഫ് പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് അനില്‍ കുംബ്ലെയ്ക്കാണ്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+