For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍

Sachin
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം സീസണില്‍ മുംബൈ ഇന്ത്യയെ നയിക്കുക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കും. ബൗളിങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടി നിലവിലുള്ള നായകന്‍ ഹര്‍ഭജന്‍ സിങ് നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്.

ആദ്യത്തെ നാലു സീസണിലും സച്ചിന്‍ തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. 2011ലാണ് ഹര്‍ഭജനുവേണ്ടി സച്ചിന്‍ ക്യാപ്റ്റന്റെ തൊപ്പി അഴിച്ചുകൊടുത്തത്. പുതിയ സീസണില്‍ ജോണ്‍ റൈറ്റ് ടീമിന്റെ മുഖ്യ പരിശീലകനായും അനില്‍ കുംബ്ലെ മുഖ്യഉപദേശകനായും പ്രവര്‍ത്തിക്കും.

ഹര്‍ഭജന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ രോഹിത് ശര്‍മയെ നായകനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഒട്ടേറെ സീനിയര്‍ താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുള്ളതിനാല്‍ സച്ചിനെ പോലൊരാളാണ് നല്ലതെന്ന നിലപാടാണ് ക്ലബ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

പുതിയ സീസണിലേക്കുള്ള താരലേലത്തില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങിനെ 2.12 കോടി രൂപയ്ക്കും ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 5.3 കോടി രൂപയ്ക്കും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് 2.1 കോടി രൂപയ്ക്ക് പൂനെ വാരിയേഴ്‌സിലെത്തി.

Story first published: Sunday, February 3, 2013, 12:38 [IST]
Other articles published on Feb 3, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+