ഹോം ഗ്രൗണ്ടില്‍ ചലഞ്ചേഴ്‌സ് തോറ്റമ്പി
ബാംഗ്ലൂര്‍: ഹോം ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി, ഒന്‍പത് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സാണ് ഹൈവോള്‍ട്ടേജ് മത്സരത്തില്‍ വിജയം കണ്ടത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട ചലഞ്ചേഴ്‌സ് ബാറ്റിങിനിറങ്ങുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് ഇവര്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ മുംബൈ 18.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറും(55) മധ്യനിര താരം അമ്പാട്ടി റായിഡുവുമാണ്(63) മുംബൈയുടെ വിജയം കെട്ടിപ്പൊക്കിയത്. 46 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെയാണ് സച്ചിന്റെ 55. റായിഡു 50 പന്ത് നേരിട്ട് ഒമ്പതു ബൗണ്ടറി പറത്തിയാണ് 63 റണ്‍സ് നേടിയത്. 22 റണ്‍സ് നേടിയ ഡേവി ജേക്കബ്‌സിന്റെ വിക്കറ്റാണ് മുംബൈയ്ക്കു നഷ്ടമായത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്റെയും(59) എ.ബി. ഡിവില്യേഴ്‌സിന്റെയും മികവിലാണ് ചലഞ്ചേഴ്‌സ് മാന്യമായ സ്‌കോറിലെത്തിയത്.
ടോസ് നേടിയ മുംബൈ നായകന്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ മായാങ്ക് അഗര്‍വാളിനെ ക്ലീന്‍ ബൗള്‍ഡാക്കി പേസര്‍ ലസിത് മലിംഗ ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു.തുടര്‍ന്ന രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്ലിക്കൊപ്പ(12) ദില്‍ഷന്‍ മാന്യമായ തുടക്കം നല്‍കിയെങ്കിലും ലും പൊള്ളാര്‍ഡിന്റെ പന്ത് കോഹ്ലിയെ പറത്തി. തുടര്‍ന്നായിരുന്നു ദില്‍ഷന്‍-ഡിവില്യേഴ്‌സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും ബാംഗ്ലൂരിനെ മാന്യമായ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.
52 പന്തില്‍ നിന്ന് നാലു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു ദിഷല്‍ഷന്റെ 59. ഡിവില്യേഴ്‌സ് 36 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെ പിന്തുണയോടെയാണ് 38 റണ്‍സ് നേടിയത്. മുംബൈയ്ക്കു വേണ്ടി മലിംഗയും പൊള്ളാര്‍ഡും രണ്ടു വിക്കറ്റ് വീതം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications