Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാരണവന്‍മാരുടെ വീര്യത്തില്‍ മുംബൈക്ക് വിജയം

പോര്‍ട്ട് എലിസബത്ത്‌: ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 92 റണ്‍സിന്റെ നാണം കെട്ട പരാജയം സമ്മാനിച്ചു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 187/6. കോല്‍ക്കത്ത 15.2 ഓവ റില്‍ 95 ഓള്‍ഔട്ട്.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്‌ത മുംബൈ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 187 റണ്‍സ്‌ നേടിയപ്പോള്‍ കൊല്‍ക്കത്തയുടെ മറുപടി വെറും 95 റണ്‍സില്‍ ഒതുങ്ങി. 11 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ലസിത്‌ മലിംഗയും 13 റണ്‍സ്‌ മാത്രം ദാനം ചെയ്ത മൂന്നു വിക്കറ്റ്‌ സ്വന്തമാക്കിയ അഭിഷേക്‌ നായരുമാണ്‌ കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ചത്.

187 എന്ന വന്പന്‍ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയില്‍ സൗരവ്‌ ഗാംഗുലി(34), ബ്രാഡ്‌ ഹോഡ്‌ജ്(24), ക്രിസ്‌ ഗെയ്‌ല്‍(12) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

നേരത്തെ ടോസ്‌ നേടിയ മുംബൈ ഇന്ത്യന്‍സിന് ഐപില്‍എല്‍ രണ്ടാം സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് ലഭിച്ചത്. ലോക ക്രിക്കറ്റിലെ കാരണവന്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- ജയസൂര്യ സഖ്യം തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടു പടുത്തുയര്‍ത്തിയാണു മുംബൈ ടീമിനെ വന്‍സ്കോറിലേക്കു നയിച്ചത്.

സച്ചിന്റെ ഐപിഎല്‍ സീസണിലെ രണ്ടാം അര്‍ധസെഞ്ചുറി(45 പന്തില്‍ 68 റണ്‍സ്‌) ആരാധകര്‍ക്കു വിരുന്നായപ്പോള്‍ മറ്റേയറ്റത്ത് ജയ സൂര്യനായി തന്നെ തിളങ്ങുകയായിരുന്നു. ‍32 പന്തില്‍ 52 റണ്‍സാണ് ലങ്കന്‍ താരം അടിച്ചെടുത്തത്. ഐപിഎല്ലിലെ റെക്കോര്‍ഡ് ഓപ്പണിംഗ്‌ കൂട്ടുകെട്ടും (127 റണ്‍സ്) ഇതോടെ പിറന്നു. ഹര്‍ഭജന്‍, ഡുമിനി എന്നിവര്‍ 18 റണ്‍സ് വീതം നേടി. പത്തു സിക്സുകളും 11 ബൗണ്ടറിയുമായി 187 റണ്‍സ് എന്ന ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും മുംബൈ ഇന്ത്യന്‍സ്‌ കുറിച്ചു.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+