Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ടിക്കറ്റ് കളക്ടര്‍; ഇന്ന് നായകന്‍

മുംബൈ: ഒരു സിനിമാക്കഥ പോലെയാണ് ധോണിയുടെ ജീവിതം. ചെറുപ്രായത്തില്‍ ടീം ഇന്ത്യയുടെ നായകനായി അവരോധിയ്ക്കപ്പെടുക. 2008ല്‍ പ്രഥമ ട്വന്റി20 കിരീടം. 2011ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം. ഈ രണ്ട് നേട്ടങ്ങള്‍ മാത്രം മതി ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്‍മാരുടെ പട്ടികയില്‍ ധോണിയ്ക്കിടം കണ്ടെത്താന്‍. എന്നാല്‍ ഈ നേട്ടങ്ങളിലേക്ക് ധോണി ഒറ്റദിവസം കൊണ്ടല്ല നടന്നുകയറിയത്. അത് ശരിയ്ക്കുമൊരു സിനിമാക്കഥ, ടിക്കറ്റ് കളക്ടര്‍ വിശ്വം കീഴടക്കിയ കഥ.

Dhoni

ഇന്ത്യന്‍ റെയില്‍വെയിലെ ഒരു ടിക്കറ്റ് കളക്ടര്‍ ഉദ്യോഗമായിരുന്നു ഈ റാഞ്ചി സ്വദേശിയ്ക്ക്. 2001ല്‍ നാണംകുണുങ്ങിയായ ഇരുപതുകാരന്‍ ടിക്കറ്റ് കളക്ടര്‍ ഉദ്യോഗസ്ഥനായി ബംഗാളിലെ ഖൊരഖ്പൂരിലെത്തിയതിന് ശേഷമുള്ളതെല്ലാം ചരിത്രം. റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അനിമേഷ് കുമാര്‍ ഗാംഗുലി റെയില്‍വെ ടീമിന് വേണ്ടി ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനെ തേടുന്ന കാലത്താണ് ധോണിയുടെ വരവ്. ധോണിയെ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ച അനിമേഷ് അദ്ദേഹത്തെയും കൊണ്ട് റെയില്‍വെ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടുപോയി പ്രകടനം പരിശോധിച്ചു. മികവ് ബോധ്യപ്പെട്ട അനിമേഷ് അദ്ദേഹത്തെ റെയില്‍വെ ടീമിലുള്‍പ്പെടുത്തി. അവിടെ നിന്ന് തുടങ്ങിയ പോരാട്ടമാണ് ധോണിയെ ഇന്ന് വിശ്വവിജയികളുടെ നായകനായി മാറ്റിയത്.

ലോകകപ്പിലുടനീളം ധോണി ഏറ്റുവാങ്ങിയ വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. ഫോമില്ലായ്മയും വിമര്‍ശനങ്ങളും പരക്കെ വന്നിട്ടും മനസാന്നിധ്യം വിടാതെ ധോണി ടീമിനെ നയിച്ചു. ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ പലപ്പോഴും വിവാദങ്ങളായി. എന്നാലിതിനൊന്നും മറുപടി പറയാന്‍ മെനക്കെട്ടില്ല. ഒടുവില്‍ നിര്‍ണായ മത്സരത്തില്‍ ധോണി തനിനിറം പുറത്തെടുത്തു. അവസരത്തിനൊത്തുയര്‍ന്ന ധോണി ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായി. നുവാന്‍ കുലശേഖരയെ സ്‌ട്രെയിറ്റ് സിക്‌സറിനു പറത്തി ധോനി 121 കോടി ആരാധകര്‍ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ചു. വിശ്വവിജയികള്‍ക്ക് ചേര്‍ന്ന് കിരീടധാരണം. 79 പന്തില്‍ 91 റണ്‍സെടുത്ത് കളിയിലെ കേമനായി മാറിയ ധോണിയുടെ നാമം ഇനി ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+