
ഐപിഎല്‍ ലേലത്തിനുള്ള നിബന്ധനകള്‍ പെട്ടെന്ന് മാറ്റിയതിനെ തുടര്‍ന്നാണ് ലാല്‍-പ്രിയന്‍ ടീം ലേലത്തില്‍ നിന്നും പിന്‍മാറിയത്. ഏഴു ദിവസം മുന്‍പ് മാത്രമാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ലേലത്തില്‍ നിന്നു പിന്‍മാറിയത് ഈ നിബന്ധനകള്‍ മൂലമാണ്.
ഒട്ടേറെ വ്യക്തികള്‍ ടീമിനു പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ 5000 കോടി രൂപ ബാങ്ക് ഗാരണ്ടി എന്ന ആവശ്യം ലേലത്തില്‍ നിന്നു പിന്‍മാറാന്‍ നിര്‍ബന്ധിതമാക്കി. ഈ നിബന്ധനയില്‍ കേരളത്തില്‍ നിന്നും ഐപിഎല്‍ ടീം ഉണ്ടാക്കാനാവില്ലെന്ന് പ്രിയന്‍ പറഞ്ഞു.
ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 300 കോടി കെട്ടിവെയ്ക്കണമെന്ന നിബന്ധന മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതിന് തങ്ങള്‍ തയാറായിരുന്നു. അക്ഷയ് കുമാര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും വ്യവസായ ഗ്രൂപ്പുകളും ടീം കേരളയ്ക്ക് വേണ്ടി നിക്ഷേപിയ്ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 5000 കോടി രൂപ ബാങ്ക് ഗാരണ്ടി വേണമെന്ന പുതിയ നിബന്ധന വെച്ചതോടെ ടീം കേരള പിന്‍മാറുകയായിരുന്നു.
പുതിയ സാഹചര്യങ്ങളില്‍ പ്രമുഖ രണ്ട് കമ്പനികളുടെ പിന്തുണയുള്ള ടീമുകള്‍ ലേലത്തില്‍ എതിരാളികളില്ലാതെ ജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.