മൊഹാലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റില്‍ മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് കളിക്കുന്നില്ല. അസുഖം കാരണമാണ് ശ്രീശാന്തിന് പുറത്തിരിക്കേണ്ടിവന്നത്.
നാഗ്പൂരിലെ കന്നി ടെസ്റില്‍ ഉജ്വലമായി പന്തെറിഞ്ഞ ശ്രീശാന്തിന് പകരം പേസ് ബൗളര്‍ മുനഫ് പട്ടേലാണ് ടീമില്‍ സ്ഥാനം നേടിയിരിക്കുന്നത്. പരിക്ക് ഭേദമായി തിരിച്ചെത്തിയ യുവരാജ്സിംഗിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ബാറ്റ്സ്മാന്‍മാരായ വി.വി.എസ്.ലക്ഷ്മണിനെയും മുഹമ്മദ് കൈഫിനെയും ഒഴിവാക്കി.
അനില്‍ കുംബ്ലെക്കും ഹര്‍ഭജന്‍സിംഗിനും പുറമെ മൂന്നാമത്തെ സ്പിന്നറായി പീയുഷ് ചൗള ടീമിലുണ്ട്. ചൗളയുടെയും മുനഫ് പട്ടേലിന്റെയും കന്നി ടെസ്റാണിത്.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് ബാംറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ രാത്രി മഴ പെയ്തതിനാല്‍ 45 മിനുട്ട് വൈകിയാണ് കളി തുടങ്ങിയത്.