മൈക്കല്‍ ക്ലാര്‍ക്ക് പുതിയ ഓസീസ് ക്യാപ്റ്റന്‍

ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത് വലിയ ആദരവാണെന്ന് മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. പോണ്ടിങ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് അത്ഭുതമാണെന്നും ക്‌ളാര്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കളിയുടെ എല്ലാ മേഖലയിലും മികച്ച ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അതിനായി കുറച്ചു സമയമെടുക്കുമെന്നും ക്ലാര്‍ക്ക് വിശദീകരിച്ചു.
നായകപദവിയിലേക്ക് റിക്കി പോണ്ടിങ്ങാണു മൈക്കല്‍ ക്ലാര്‍ക്കിന്റെ പേരു നിര്‍ദേശിച്ചത്. ക്ലാര്‍ക്കിനു തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പോണ്ടിങ് പറഞ്ഞു. ഇനി മുതല്‍ ഓസീസിന്റെ ടെസ്റ്റ്, ഏകദിന ടീമുകള്‍ മൈക്കല്‍ ക്‌ളാര്‍ക്കിന്റേതാണ്. താന്‍ ക്ലാര്‍ക്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന ഒരു കളിക്കാരന്‍ മാത്രമായിരിക്കും പോണ്ടിങ് പറഞ്ഞു. എന്നാല്‍ അടുത്തയാഴ്ച തുടങ്ങുന്ന ബംഗ്ലാദേശ് പര്യടനം മുതല്‍ ക്ലാര്‍ക്ക് സ്ഥാനമേറ്റെടുക്കും. ടീമില്‍ പോണ്ടിങുണ്ടാകുമോയെന്ന് ഉറപ്പില്ല.
ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റനായാണ് ക്ലാര്‍ക്കിനെ നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി20 മത്സരങ്ങളില്‍നിന്ന് നേരത്തേതന്നെ ക്ലാര്‍ക്ക് വിരമിച്ചിരുന്നു. 2003ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണു മൈക്കല്‍ ക്ലാര്‍ക്ക് ഓസ്‌ട്രേലിയയുടെ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2004ല്‍ ഇന്ത്യക്കെതിരെ ബംഗളുരുവിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
69 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 4,742 റണ്‍സ് എടുത്തിട്ടുണ്ട്. 14 സെഞ്ചുറികള്‍ നേടി. 188 ഏകദിനങ്ങളില്‍ നിന്ന് 5,928 റണ്‍സാണു മൈക്കല്‍ ക്ലാര്‍ക്കിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 21 വിക്കറ്റും ഏകദിനത്തില്‍ 52 വിക്കറ്റും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications