Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐയ്‌ക്കെതിരേ ഐഒസി

Gosper
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്ത ബിസിസിഐ നടപടി പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) ആരോപിച്ചു.

ക്രിക്കറ്റ് എന്ന കളിയിലെ ലോകത്തെ കരുത്തരായ രണ്ടു ടീമുകളാണ് ഇംഗ്ലണ്ടും ഇന്ത്യയും. ഈ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇക്കാര്യത്തില്‍ എത്രയും വേഗം ഇടപെടണം-ഒളിംപിക് പ്രസ് കമ്മീഷന്‍ ചെയര്‍മാന്‍ കെവാന്‍ ഗോസ്പര്‍ വ്യക്തമാക്കി.

അസോസിയേറ്റഡ് പ്രസ് പോലുള്ള ലോകത്തെ പ്രമുഖ വാര്‍ത്താഏജന്‍സികളെ പോലും ബിസിസിഐ വിലക്കിയിരിക്കുകയാണ്. സ്വന്തം ഫോട്ടോഗ്രാഫര്‍മാരെ ഉപയോഗിച്ച് പണമുണ്ടാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ബ്രിട്ടീഷ് പ്രസ് ഇത്തരത്തില്‍ ഫോട്ടോ വാങ്ങി പ്രസിദ്ധീകരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഫോട്ടോഗ്രാഫര്‍മാര്‍ വാര്‍ത്തയുടെ അവിഭാജ്യഘടകമാണ്. അവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. ഇത് മാധ്യമ ധര്‍മമാണ്-ഗോസ്പര്‍ വ്യക്തമാക്കി. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ ഫോട്ടോയില്ലാതെയാണ് അധിക ഇംഗ്ലീഷ് പത്രങ്ങളും പുറത്തിറങ്ങുന്നത്.

Story first published: Sunday, November 18, 2012, 8:58 [IST]
Other articles published on Nov 18, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+