For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹെയ്ഡന്‍ നുണയനെന്ന് ഹര്‍ഭജന്‍

By Staff

ദില്ലി : കപ്പും കൈക്കലാക്കി നാട്ടിലെത്തിയിട്ടും ഹര്‍ബജന്‍ സിംഗിന് ആസ്ട്രേലിയക്കാരോടുളള കലിയടങ്ങുന്നില്ല. തന്നെ അസുരവിത്തെന്നു വിളിച്ച ഓസീസ് താരം മാത്യു ഹെയ്‍ഡനെ നുണയനെന്ന് വിളിച്ചാണ് ബാജി പകരം വീട്ടിയത്. ഓസീസ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ് പലരും കരുതുന്നതു പോലെ വിശുദ്ധനല്ലെന്നും പഞ്ചാബ് ഓഫ് സ്പിന്നര്‍ തുറന്നടിക്കുന്നു.

ഒരു ടാബ്ലോയിഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഓസീസ് താരങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഹര്‍ബജന്‍ സിംഗിന്റെ പരാമര്‍ശങ്ങളുളളത്. ആന്‍ഡ്രൂ സിമ്മണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സിമ്മണ്ട്സിന് അനുകൂലമായി ഹെയ്‍‍ഡനും ഗില്‍ക്രിസ്റ്റും വാദിച്ചതാണ് ഹര്‍ബജനെ ക്ഷോഭിപ്പിച്ചിരിക്കുന്നത്.

ബിസിസിഐയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ ആരോപണത്തില്‍ നിന്നും ഹര്‍ബജന്‍ തടിയൂരിയത്. മൂന്ന് ടെസ്റ്റില്‍ നിന്നുളള വിലക്കല്‍ അപ്പീല്‍ കമ്മിറ്റി എടുത്തു കളഞ്ഞെങ്കിലും 50ശതമാനം പിഴയടക്കേണ്ടി വന്നു ഹര്‍ബജന്.

ഇരുടീമുകളിലെയും കളിക്കാര്‍ തമ്മിലുളള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കവെയാണ് ഓസീസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹെ‍യ്‍ഡന്‍ ഹര്‍ബജനെ അസുരവിത്ത് എന്നു വിളിച്ചത്. ഇന്ത്യയിലെ താരങ്ങളെ ബോക്സിംഗ് റിംഗില്‍ കിട്ടിയാല്‍ താന്‍ ശരിയാക്കുമെന്നും ഹെ‍യ്‍ഡന്‍ വീമ്പിളക്കിയിരുന്നു. ഹെഡ്‍ഡന്റെ വീരവാദങ്ങള്‍ക്ക് രണ്ടു ഫൈനലിലും കടുത്ത പരിഹാസത്തോടെയാണ് ഹര്‍ബജനും ടീം ഇന്ത്യയും മറുപടി നല്‍കിയത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Story first published: Friday, March 7, 2008, 18:46 [IST]
Other articles published on Mar 7, 2008
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+