കാണ്‍പൂര്‍ പിച്ച്, ഇന്ത്യ നാണം കെടുന്നു
മുംബൈ : ദക്ഷിണാഫ്രിക്കയെ മൂന്നു ദിവസം കൊണ്ട് ഇന്ത്യ ക്രിക്കറ്റില്‍ ടെസ്റ്റില്‍ തോല്‍പ്പിച്ചത് പിച്ചില്‍ കൃത്രിമം കാണിച്ചാണെന്ന ആരോപണം ശക്തമാകുന്നു. കാണ്‍പൂരിലേത് രാജ്യാന്തര നിലവാരമില്ലാത്ത പിച്ചാണെന്ന് ചൂണ്ടിക്കാട്ടി മാച്ച് റഫറി റോഷന്‍ മഹാനാമ ഐസിസിയ്ക്ക് റിപ്പോര്‍ട്ടയച്ചതും അതിന്റെ വെളിച്ചത്തില്‍ ബിസിസിഐയോട് വിശദീകരണം തേടിയ വാര്‍ത്ത പുറത്തു വന്നതും ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.
കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് പിച്ചിനെക്കുറിച്ച് മാച്ച് റഫറി പ്രതികൂല റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് ഐസിസി സിഇഒ മാല്‍ക്കം സ്പീഡ് വെളിപ്പെടുത്തി. ഇതേക്കുറിച്ച് ബിസിസിഐയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്ക് മറുപടിക്കായി ഐസിസി കാത്തിരിക്കുകയാണെന്നും മാല്‍ക്കം സ്പീഡ് അറിയിച്ചു.
പുതിയ തലമുറയുടെ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ് ഇതോടെ നാണം കെട്ടിരിക്കുന്നത്. ഗംഭീര പിച്ചൊരുക്കിയതിന് ക്യൂറേറ്റര്‍ ശിവകുമാറിന് 10000 രൂപയാണ് ധോണി പാരിതോഷികം നല്‍കിയത്. എന്നാല്‍ രണ്ടു ദിവസം കഴിയുമ്പോഴത്തെ വാര്‍ത്ത, ഈ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഐസിസി വിലക്കുമെന്നാണ്.
പിച്ചിലെ വിളളലും അപ്രതീക്ഷിത ബൗണ്‍സും ബാറ്റിംഗ് തീര്‍ത്തും ദുഷ്കരമാക്കിയെന്നാണ് റോഷന്‍ മഹാനാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications