Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിന്‍ഗിസ് ആസ്‌ത്രേലിയന്‍ ഓപണിന്

Martina Hingis
മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടിനാ ഹിന്‍ഗിസ് ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ കളിക്കാന്‍ സാധ്യത. നാട്ടുകാരനായ റോജര്‍ഫെഡറര്‍ക്കൊപ്പം മിക്‌സഡ് ഡബിള്‍സിലായിരിക്കും പങ്കെടുക്കുക. ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വിറ്റ്‌സര്‍ലാന്റിനെ പ്രതിനിധീകരിക്കുമ്പോള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ആസ്‌ത്രേലിയയിലെ അനുഭവം സഹായിക്കുമെന്നാണ് ഇരുവരും കണക്കുകൂട്ടുന്നത്.

മിക്‌സഡ് ഡബിള്‍സിനെ കൂടാതെ വെറ്ററന്‍ ഇനത്തിലും മല്‍സരിക്കാന്‍ ഹിന്‍ഗിസിനു പരിപാടിയുണ്ടെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

1997ലും 1999ലും ആസ്‌ത്രേലിയന്‍ കിരീടം നേടിയിട്ടുള്ള ഹിന്‍ഗിസ് 2007ലെ യുഎസ് ഓപണിനുശേഷം ഗ്രാന്‍സ്ലാം മല്‍സരങ്ങളില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു.

സ്വിസ് താരത്തെ കൂടാതെ കിം ക്ലിസ്റ്റേഴ്‌സ്, ലിനാ. പെട്രോ ക്വിതോവ, സാം സ്‌ടോസര്‍ തുടങ്ങിയ താരങ്ങളും ഒളിംപിക്‌സ് ലക്ഷ്യമാക്കി സിഡ്‌നിയിലെത്താന്‍ സാധ്യതയുണ്ട്.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+