സച്ചിനും ധോണിയ്ക്കും ക്ഷേത്രം പണിയുന്നു

തിവാരിയുടെ ജന്മദേശമായ ബീഹാറിലെ കെയ്മുര്‍ ജില്ലയില്‍ ആതര്‍വാലിയിലാണ് ക്ഷേത്രം നിര്‍മിയ്ക്കുക. കടുത്ത ക്രിക്കറ്റ് ആരാധകനായ തിവാരി ക്ഷേത്രം നിര്‍മിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയാണ്് സച്ചിന്‍-ധോണി ക്ഷേത്രത്തിന് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
ദൈവം സന്തോഷം പകര്‍ന്നുതരുന്നത് പോലെയാണ് രണ്ട് ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സന്തോഷവും വിനോദവും പകര്‍ന്നു തരുന്നതെന്ന് തിവാരി ചൂണ്ടിക്കാണിയ്ക്കുന്നു. ക്ഷേത്രത്തില്‍ സച്ചിന്റെയും ധോണിയുടെയും കൂറ്റന്‍ പ്രതിമകളുണ്ടാവും. ഇതിന് പുറമെ 2011ലെ ലോകകപ്പ് ടീമിന്റെ എണ്ണച്ഛായ ചിത്രങ്ങളും പ്രദര്‍ശിപ്പിയ്ക്കും.
ലോകനിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം സംസ്ഥാനത്ത് നിര്‍മിയ്ക്കാനും താരം ആഗ്രഹിയ്ക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്താനങ്ങളിലെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പരിശീലനത്തിന് മറ്റും ഇത് സഹായകരമാവുമെന്നും മനോജ് തിവാരി പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications