Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ പേരില്‍ സ്‌പോര്‍ട്‌സ് മ്യൂസിയം

Sachin Tendulkar
മുംബൈ: ലോകക്രിക്കറ്റിലെ മഹാരഥനായ സച്ചിന്‍ തെണ്ടുല്‍ക്കറെ ആദരിയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ പേരില്‍ സ്‌പോര്‍ട്‌സ് മ്യൂസിയം സ്ഥാപിയ്ക്കാന്‍ മഹരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. സച്ചിന്‍ മഹരാഷ്ട്രയുടെ യശസുയര്‍ത്തിയെന്നും ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതില്‍ സച്ചിന്റെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിവ ഛത്രപതി സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ സമ്മാനിയ്ക്കുന്ന വേളയിലാണ് സച്ചിന്‍ മ്യൂസിയം സ്ഥാപിയ്ക്കുന്ന കാര്യം ചൗഹാന്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിനു പുതിയ സ്‌പോര്‍ട്‌സ് യുവജന നയം രൂപീകരിക്കാനും തീരുമാനിച്ചതായും ചൗഹാന്‍ പറഞ്ഞു.

നേരത്തെ ചൗഹന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു.

Story first published: Saturday, May 12, 2012, 15:57 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+