Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം: മാഡ്‌ലിയാണ് താരം

Richard Madley
ബാംഗ്ലൂര്‍: കോടികള്‍ മറിയുന്ന ഐപിഎല്‍ ലേലം ലൈവായി ടിവിയില്‍ കാണുന്നവര്‍ ലേലക്കാരനെയും ശ്രദ്ധിച്ചിട്ടുണ്ടാവും. ചടുലവും സരസവുമായി ലേല നടപടികളെ രസകരമാക്കി മാറ്റുന്ന ലേലക്കാനെ.

ഒരു പന്തും പൊക്കിപ്പിടിച്ച് കളിക്കാരന്റെ വില പറയുന്നത് ഇംഗ്ലണ്ട് സ്വദേശിയായ റിച്ചാര്‍ഡ് മാഡ്‌ലിയാണ്. ഐപിഎല്‍ ലേലം ഇത് നാലാം തവണയാണ് മാഡ്‌ലി നയിക്കുന്നത്. കായിക മാമാങ്കം തുടങ്ങിവെച്ച ലളിത് മോഡിയായിരുന്നു മാഡ്‌ലിയെ ഇന്ത്യയിലെത്തിച്ചത്. അങ്ങനെ ലോകത്തിലെ ഏറ്റവും നേരം നീണ്ടുനിന്ന ലേലം നയിക്കുകയെന്ന ഭാഗ്യവും മാഡ്‌ലിയ്ക്ക് ലഭിച്ചു.

പാരമ്പര്യമായി ലേലംപരിപാടികള്‍ നിയന്ത്രിക്കുന്ന കുടുംബത്തില്‍നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. 2008ല്‍ മുംബൈയില്‍ ആദ്യലേലം നടക്കുമ്പോള്‍ മുതല്‍ ലേലം നിയന്ത്രിക്കുന്നതിലെ ശക്തമായ സാന്നിധ്യമാണ് മാഡ്‌ലി.

യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇത്തരം ലേലമൊക്കെ പതിവാണ്. എന്നാല്‍ 2008ല്‍ ഇന്ത്യയില്‍ ആദ്യമായി കളിക്കാരുടെ ലേലം നടന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതെന്ത് കഥയെന്ന മട്ടില്‍ ബഹളം കൂട്ടിയിരുന്ന കാര്യം മാഡ്‌ലി ഓര്‍ക്കുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രൊഫഷണലായി മാറിയിട്ടുണ്ട്.

ക്രിക്കറ്റ് ഗ്രാണ്ടില്‍ അമ്പയറുടെ റോള്‍ തന്നെയാണ് ലേലം നടക്കുമ്പോള്‍ തനിയ്ക്കുള്ളതെന്ന് മാഡ്‌ലി വിശദീകരിയ്ക്കുന്നു. ആരോടും ചായ് വ് കാണിയ്ക്കാതെ എല്ലാവരോടും ഒരേ തരത്തില്‍ പെരുമാറുകയാണ് ലേലക്കാരന്റെ നയം.

ആദ്യ ഐപിഎല്‍ ലേലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിയുടെ പേരുവന്ന ദിവസമാണ് തന്റെ ജീവതത്തിലെ മറക്കാനാകാത്ത ദിവസമെന്നും അദ്ദേഹം പറയുന്നു. എല്ലാവരും വാശിയോടെ വില പറഞ്ഞ ധോനിയെ 6.9 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.

Story first published: Saturday, May 12, 2012, 17:15 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+